May 20, 2024

കൊവിഡ് 19: അവശ്യ സർവ്വീസുകൾക്ക് സൗജന്യമായി ഹെലികോപ്റ്റർ വിട്ടു നൽകുമെന്ന് ഡോ: ബോബി ചെമ്മണ്ണൂർ

0
Screenshot 2020 04 02 10 27 28 039 Com.android.chrome.png
.
 : കൊവിഡ് 19 രോഗവ്യാപനം മൂലം  ബുദ്ധിമുട്ടുന്ന കേരളജനതയ്ക്ക്  ആശ്വാസമായി അവശ്യ സർവീസുകൾക്ക് സൗജന്യമായി ഹെലികോപ്റ്റർ വിട്ടു നൽകുെമെന്ന് ഡോ: ബോബി ചെമ്മണ്ണൂർ
കർണാടകയിലേക്കുള്ള അതിർത്തികൾ അടച്ചതിനാൽ ചികിത്സകിട്ടാതെ കാസർഗോഡ് ഏഴു പേർ മരിച്ച സാഹചര്യത്തിലാണ് അടിയന്തര സേവനങ്ങൾക്കായി
സംസ്ഥാനത്തെ കൊവിഡ് 19  പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബോബി ഹെലി ടാക്സി സൗജന്യമായി വിട്ടുനൽകുന്നതെന്ന്  ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. . ഇക്കാര്യം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു.   കേരള-കർണാടക സർക്കാരുകളുടെ അനുമതി കിട്ടുന്ന മുറക്ക് ഹെലി ടാക്സി സൗജന്യ സേവനം ആരംഭിക്കും എന്ന് അദ്ദേഹം അറിയിച്ചു
രോഗികളെയും, ഡോക്ടർമാരെയും മറ്റും അത്യാവശ്യ ഘട്ടങ്ങളിൽ ഹോസ്പിറ്റലുകളിൽ എത്തിക്കാൻ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. 
അതിർത്തികൾ അടച്ചത് കാരണം മറ്റു സംസ്ഥാനത്തെ ആശുപത്രികളിൽ എത്താൻ സാധിക്കാത്ത രോഗികൾക്കും സൗജന്യ ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാൻ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണൂർ അറിയിച്ചു. 
 കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇതിനോടകം നിരവധി ഇടപെടലുകൾ നടത്തിയിട്ടുള്ള ചെമ്മണ്ണൂർ ഇൻറർനാഷണൽ ഗ്രൂപ്പ് കൊറോണ കാലത്തെ  സേവന സന്നദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ  ഭാഗമായാണ് ഹെലി ടാക്സി സൗജന്യമായി വിട്ടു നൽകുന്നത്.ഇത് പ്രയോജനപ്പെടുത്തിയാൽ കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിലെ രോഗികളെ വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനും കേരളത്തിനകത്തു ജീവൻരക്ഷാമരുന്നുകൾ മണിക്കൂറുകൾക്കുള്ളിൽ ആവശ്യക്കാർക്ക് എത്തിക്കാനും സാധിക്കും .ഇപ്പോൾ പോലീസ് –  അഗ്നിരക്ഷാ  സേനാംഗങ്ങൾ ആണ് അത്യാവശ്യ മരുന്നുകൾ ആളുകൾക്ക് എത്തിച്ചു  നൽകിക്കൊണ്ടിരിക്കുന്നത് .റോഡ് മാർഗ്ഗം എത്തിക്കാനുള്ള കാലതാമസവും  സമയ നഷ്ടവും  ഒഴിവാക്കുന്നതിനും  ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
കൊവിഡ്19 രോഗബാധ മൂലം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം അടിയന്തിര ഘട്ടങ്ങളിൽപ്പോലും കഠിനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് ആശ്വാസത്തിന്റെ കൈത്താങ്ങായാണ്  ഡോക്ടർ ബോബി ചെമ്മണ്ണൂർ തന്റെ ഹെലി ടാക്സിയുടെ സൗജന്യ സേവനം നടത്തുന്നത്..  .
 റോഡ് മാർഗമുള്ള യാത്ര ഒഴിവാക്കിക്കൊണ്ട്  രോഗികളേയും ഡോക്ടർമാരെയും അതിവേഗം ആശുപത്രിയിൽ എത്തിക്കാനും ജീവൻരക്ഷാ മരുന്നുകൾ സമയബന്ധിതമായി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കാനും ബോബി ഹെലി ടാക്സി കൊണ്ട് സാധിക്കും. ആതുര – ജന സേവന രംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ബോബി ചെമ്മണൂർ തന്റെ പ്രവർത്തനങ്ങൾ കൊറോണ കാലത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബോബി ഹെലി ടാക്സിയുടെ സൗജന്യ സേവനം . രണ്ടു കോടിയിൽ പരം വിലമതിക്കുന്ന 200 പേർക്കുള്ള ഇഗ്ലു ലിവിങ് സ്പേസ് കൊറോണ രോഗികൾക്കുള്ള ഐസൊലേഷനു വേണ്ടി സൗജന്യമായി വിട്ടുകൊടുത്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ തീരുമാനം മാധ്യമശ്രദ്ധ നേടിയിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *