May 19, 2024

പോലീസ് പ്രതിയായ കേസിൽ നടപടിയില്ല : കുടുംബം നിരഹാര സമരത്തിലേക്ക് .

0
Img 20200608 Wa0179.jpg
തൊണ്ടർനാട് പഞ്ചായത്തിലെ കോറോം ചിറമൂലതലപ്പുഞ്ചയിൽ ബെന്നിയും കുടുംബവുമാണ് പോലീസ് പ്രതിയായ കേസിൽ നീതി ലഭിക്കാത്തതിൽ  പ്രതിഷേധിച്ച് ജൂൺ പത്ത് മുതൽ വീട്ടിൽ നിരഹാരസമരം ആരംഭിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. 
മെയ് 26ന് വൈകുന്നേരം പണി കഴിഞ്ഞ് വരുന്ന തന്നെ അയൽവാസി അക്രമിക്കന്നതിന് ശ്രമിക്കുകയും അക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോൾ പിന്നാലെ വന്ന് വീണ്ടും ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ഭാര്യയും മക്കളുമാണ് തന്നെ രക്ഷിച്ചത്.വീടിൻ്റെ പിൻവശത്ത് വന്ന് ഭീഷണി മുഴക്കി ഇവർ പിരിഞ്ഞ് പോകുകയും  രാത്രി ഏഴരയോടെ സംഘം ചേർന്ന് മാരകായുധങ്ങളുമായി വന്ന് തന്നെയും ഭാര്യയെയും മർദ്ദിക്കുകയും കൊല്ലുവാൻ ശ്രമിക്കുകയുംചെയ്തു. സ്ഥലത്ത് എത്തിയ തൊണ്ടർനാട് എസ്ഐയും സംഘത്തിനോട് മർദ്ദനമേറ്റ് കിടക്കുന്ന തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച മകനെ പോലിസ് മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും എസ്ഐയുടെ മർദ്ദനത്തേതുടർന്ന് മകന്  പ്ലസ് വൺ പരീക്ഷ പോലും എഴുതുവാൻ കഴിഞ്ഞിരുന്നില്ല. ഗുരുതരമായ മർദ്ദനമേറ്റ തന്നെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ പോലീസ് തയ്യാറയില്ല, തുടർന്ന് ജില്ലാ പോലീസ് മേധാവിയെ വിളിച്ചതിനെ തുടർന്നാണ് ചികൽസയക്ക് കൊണ്ടുപോയത്. തന്നെ മർദ്ദിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കതെ തന്നെ പ്രതിയാക്കാനുള്ള  നീക്കമാണ് തൊണ്ടർനാട് പോലീസ് നടത്തുന്നത്.28 ന് മൊഴിയെടുക്കാൻ വന്ന പോലിസുകാരൻ താൻ പറഞ്ഞത് മുഴുവൻ രേഖപ്പെടുത്തിയില്ലന്നും തനിക്ക് മർദ്ദനമേറ്റ സ്ഥലത്ത് വന്ന് മഹസർ തയ്യാറാക്കുകയോ പ്രതികൾ ഉപേക്ഷിച്ചിട്ടു പോയ ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടില്ല.തൻ്റെ മകനെ മർദ്ദിച്ച എസ്ഐ ഉയുൾപ്പടെയുളളവരെ സംരക്ഷിക്കുന്ന നിലപാടണ് പോലീസ് സ്വീകരിക്കുന്നത്. 
 ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടില്ല.തൻ്റെ മകനെ മർദ്ദിച്ച എസ്ഐ ഉയുൾപ്പടെയുളള വരെ സംരക്ഷിക്കുന്ന നിലപാടണ് പോലീസ് സ്വീകരിക്കുന്നതെന്നും എസ്.പി, ഐ.ജി, ഡി ജി പി എന്നിവർക്ക് പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല എസ്ഐ സസ്പെൻ്റ്ചെയ്യണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുണമെന്നും ആവശ്യപ്പെട്ടാണ് ജൂൺ 10 മുതൽ താനും മകനും വീട്ടിൽ നിരഹാര സമരം തുടങ്ങുന്നതെന്നും ബെന്നി പറഞ്ഞു . വാർത്താ സമ്മേളനത്തിൽ ഭാര്യ ഷൈബി ബെന്നി, മകൻ സ്റ്റെറിൻബെന്നി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *