May 20, 2024

കോവിഡ് പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി എടവക ഗ്രാമ പഞ്ചായത്ത്

0
          കോവിഡ് പശ്ചാത്തലത്തില്‍ എടവക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ പ്രതിരോധ മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഓഫീസില്‍ എത്തുന്നവര്‍ താഴെപറയുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

· എടവക ഗ്രാമപഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സന്ദര്‍ശകരുടെ പേര്, മേല്‍വിലാസം, സന്ദര്‍ശന സമയം, ഫോണ്‍ നമ്പര്‍, കാണേണ്ട ഉദ്യോഗസ്ഥരുടെ പേര് എന്നിവ പ്രത്യേകം രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്.

· പൊതുജനങ്ങള്‍ പരമാവധി ഓഫീസില്‍ നേരിട്ട് വരാതെ വിവിധ സേവനങ്ങള്‍ക്കായി എടവക ഗ്രാമപഞ്ചായത്തിന്റെ klwaedagp.lsgd@ kerala.gov.ingpedavaka@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാവുന്നതാണ്.
· ഒരു സമയം 5 പേരില്‍ കൂടുതല്‍ സന്ദര്‍ശകരെ ഓഫീസിനുള്ളില്‍ പ്രവേശിക്കുന്നതല്ല.
· ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരെ അടിയന്തിരമായി കാണേണ്ടവര്‍   9496048311 (സെക്രട്ടറി), 9496048310 (പ്രസിഡന്റ്) എന്ന ഫോണ്‍ നമ്പറില്‍  ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.
· ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്.
· പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സാനിറ്റൈസ് സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
· പൊതുജനങ്ങള്‍  ഗ്രാമപഞ്ചായത്ത് പരിസരത്ത് കൂട്ടം കൂടി നില്‍ക്കുകയോ, തുപ്പുകയോ, മറയില്ലാതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാന്‍ പാടുള്ളതല്ല.
· യാതൊരു കാരണവശാലും 10 വയസ്സില്‍ താഴെയും 60 വയസിന് മുകളിലും പ്രായമുള്ള ആളുകള്‍ ഓഫീസ്  സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *