May 19, 2024

കല്‍പ്പറ്റ മണ്ഡലം: ജലവിതരണ പദ്ധതികളുടെ പുരോഗതി വിലയിരുത്തി

0


കല്‍പ്പറ്റ മണ്ഡലത്തിലെ ജലവിതരണ പദ്ധതികളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനായി സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ ജല ജീവന്‍ മിഷനുമായി സംയോജിപ്പിച്ച് കൂടുതല്‍ വീടുകളിലേക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡിവിഷന്‍ എക്‌സികൂട്ടീവ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ ജൂലായ് ഏഴിന് കളക്ട്രേറ്റില്‍ യോഗം ചേരും. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്ന പ്രധാന  പദ്ധതികളിലൊന്നായ ബാണാസുര സാഗര്‍ ജലവിതരണ പദ്ധതിയിലൂടെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളില്‍ ജലവിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. മൂപ്പൈനാട്, മേപ്പാടി, വൈത്തിരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്നതും മുട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളില്‍ ജലവിതരണം നടത്തുന്നതിനായി നിര്‍മ്മാണം ആരംഭിച്ചതുമാണ് മറ്റ് പ്രധാന പദ്ധതികള്‍. പദ്ധതികള്‍ സംയോജിപ്പിക്കുന്നതിലൂടെ മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ജല വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. 

കല്‍പ്പറ്റ – വാരാമ്പറ്റ റോഡിലെ ജലവിതരണത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ പൈപ്പ് ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പി.ഡബ്ല്യൂ.ഡിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ടി. ജയകുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എം.എസ്. മനോജ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിതില്‍ ലക്ഷ്മണ്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍. ജിതിന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *