May 19, 2024

എലിപ്പനി :110 കേസുകള്‍ സംശയാസ്പദമായി കണ്ടെത്തി. : ജാഗ്രത പുലര്‍ത്തണം : ജില്ലാ കളക്ടര്‍

0
സാംക്രമിക രോഗങ്ങള്‍
പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം
ജില്ലാ കളക്ടര്‍ 
 
  മഴക്കാലം തുടങ്ങിയതോടെ കോവിഡ് പ്രതിരോധത്തിനെ പോലെ  തന്നെ പ്രാധാന്യമുളളതാണ് എലിപനി,ഡെങ്കിപനി പോലുളള സാംക്രമിക രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന്് ജില്ലാ കളക്ടര്‍ പറഞ്ഞു. ഈ വര്‍ഷം  ജില്ലയില്‍ 168 ഡെങ്കി പനി കേസുകള്‍ സംശയാസ്പദമായി വന്നിട്ടുണ്ട്. 32 കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസകരമാമെങ്കിലും കേസുകള്‍ കൂടുന്നത് ആശ്വാസ്യകരമല്ല. ഈ സാഹചര്യത്തില്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെയും കടുത്ത  ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു.  കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളിലേക്ക് കൂടുതല്‍ രോഗികള്‍  വരുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കും. സ്വയം പ്രതിരോധ പ്രവര്‍ത്തനത്തില്‍ പൊതുജനങ്ങള്‍ വ്യാപൃതരാവണം.

 രോഗം പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിന് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍.  പാഴ് വസ്തുക്കള്‍, ചിരട്ടകള്‍ എന്നിവകളിലെല്ലാം വെള്ളം കെട്ടിക്കിടന്ന് കൂത്താടികള്‍ പെരുകുന്നത് തടയണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കളക്ടര്‍ പറഞ്ഞു. 

ജില്ലയില്‍ ഇതുവരെ  എലിപ്പനി 110 കേസുകള്‍ സംശയാസ്പദമായി കണ്ടെത്തി. 46 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണവും ജില്ലയിലുണ്ടായി. കൃഷിയിടങ്ങളിലിറങ്ങുന്നവരും  തൊഴിലാളികളും  മുന്‍കരുതലെടുക്കണം. വനോദത്തിനായും മീന്‍പിടിക്കാനും മറ്റും കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ ഇറങ്ങുന്നവരും എലിപ്പനി ജാഗ്രത പുലര്‍ത്തണം. പനി പോലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടണം. ഡോക്‌സിസൈക്ലിന്‍ പോലുള്ള പ്രതിരോധ മരുന്നുകള്‍ ഡോട്കറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കണം. ഡ്രൈഡേ തുടങ്ങിയ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *