May 19, 2024

കോവിഡ് ജാഗ്രത പോര്‍ട്ടല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ കേസ്സെടുക്കും : കലക്ടർ

0


     കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന പ്രവാസികള്‍ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്,കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ ചില ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടെന്ന് കാണിക്കുകയും രജിസ്‌ററര്‍ ചെയ്യാതെ നാട്ടിലെത്തുകയും ചെയ്്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിടുണ്ട്.  അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ സെന്ററുകളില്‍ നാശ നഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ  പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസ്സെടുക്കുമെന്നും  കളക്ടര്‍ പറഞ്ഞു.  

     അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പാസ് ആവശ്യമില്ലെങ്കിലും അവരും നിര്‍ബന്ധമായും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. മുത്തങ്ങയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഇതുവരെ 32575 പേരാണ് കടന്ന് പോയത്. വെളളിയാഴ്ച്ച മാത്രം 546 പേര്‍  അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *