May 15, 2024

തൊണ്ടർനാട് പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് നടത്തി രോഗവ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തണമെന്ന് നാട്ടുകാർ.

0
തൊണ്ടർനാട് പഞ്ചായത്തിൽ കോവിഡ് 19 പടരുന്ന സാഹചര്യം വലിയ ആശങ്ക ഉണ്ടാക്കുന്നതായി നാട്ടുകാർ .        കോവിഡ് 19 സ്ഥീരികരിച്ച ബാംഗ്ലൂരിൽ നിന്നു വന്ന വ്യക്തി കോട്ടേജിൽ ഒളിച്ചു താമസിച്ചത് കണ്ടെത്താൻ കഴിഞ്ഞില്ല. ഈ വ്യക്തി കേരള അതിർത്തി കടന്ന് കേരളത്തിൽ എത്തിയത് ചെക്ക് പോസ്റ്റിലെ അധികൃതരുടെ ഒത്താശയോടെയാണന്നും  നാട്ടുകാർ ആരോപിക്കുന്നു . വ്യക്തികളുടെ വിവരം ചെക്പോസ്റ്റിൽ രേഖപ്പെടുത്തും. ഇത് പഞ്ചായത്തിൽ അറിയിക്കും. .ഈ വ്യക്തിക്ക് പനിയുണ്ടായിട്ടും അധികൃതരെ അറിയിക്കാതിരുന്നതിന് എതിരെ അധികൃതർ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നിയമനടപടികൾ സ്വീകരിച്ചില്ല. ഈ വ്യക്തിയിൽ നിന്നാണ് അദ്ദേഹത്തിൻ്റെ സഹോദരൻ്റെ സുഹൃത്തിനു രോഗം പകർന്നു കിട്ടിയത്.സഹോദരൻ ശക്തമായ പനി പിടിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.ഇദ്ദേഹത്തിനും കോവിഡ് 19 സംശയിക്കുന്നു. ബാഗ്ലൂരിൽ നിന്നു വന്ന വ്യക്തി കോവിഡ് 19 പോസിറ്റീവാകും എന്ന് വിവരം അറിഞ്ഞിട്ടും ഇയാളുടെ സമ്പർക്കത്തിലായവ്യക്തികളെ ക്വാറന്റ്‌യ്ൻ  ചെയ്തില്ല. രോഗം പകർന്നു എന്ന് അറിയാതെ അവരുടെ ജോലിയുടെ ഭാഗമായി യാത്ര ചെയ്തവരെ രോഗ വ്യാപനത്തിൻ്റെ പേരിൽ കുറ്റപ്പെടുത്തുന്നു ഇത് ശരിയല്ല. ബാഗ്ലൂരിൽ നിന്ന് വന്ന വ്യക്തിയാണ് തൊണ്ടർനാട്ടിലെ കോവിഡിൻ്റെ പ്രഭവ കേന്ദ്രം. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം. അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെയും ശക്തമായ നടപടികൾ വേണം.കൂടാതെ നാട്ടുകാരുടെ ആശങ്ക പരിഹരിക്കാൻ കോവിഡ് ടെസ്റ്റ് നടത്തി രോഗവ്യാപനം നടന്നിട്ടില്ല എന്ന് ഉറപ്പു വരുത്തണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *