May 19, 2024

പരമ്പരാഗത നാട്ടുവൈദ്യ കൗൺസിലിൽ , നാട്ടുവൈദ്യന്മാർക്ക് അംഗങ്ങളാകാം

0
Img 20211213 084822.jpg
പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:നൂറ്റാണ്ടുകളായി തലമുറകൾ കൈമാറിവന്ന പൈതൃക വിജ്ഞാനത്തിൻ്റെയും നാട്ടുവൈദ്യത്തിന്റേയും നാട്ടറിവുകളുടേയും സംരക്ഷണാർത്ഥവും അവകൊണ്ട് ഉപജീവനമോ സമൂഹസേവയോ ചെയ്യുന്ന പരമ്പരാഗത ചികിത്സകരുടേയും നാട്ടുവൈദ്യന്മാരുടെയും ആത്മാഭിമാനവും തൊഴിലും സംരക്ഷിക്കപ്പെടുന്നതിനും, നമുക്കും വരുംതലമുറയ്ക്കും അവരുടെ സേവനം ലഭ്യമാക്കുന്നതിനും വൈദ്യമഹാസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചരിത്രപരമായ ഒരു ദൗത്യമാണ് പാരമ്പര്യ നാട്ടുവൈദ്യ കൗൺസിലിൽ രൂപീകരണം.
ആദ്യപടിയെന്ന നിലയിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രവർത്തനമാണ് നാട്ടുവൈദ്യ പ്രതിഭകളുടെ വിവരശേഖരണം. 
 2021 ഡിസംബർ 20 ന് പ്രാഥമിക രജിസ്ടേഷൻ അവസാനിക്കുന്ന തരത്തിലും ഡിസംബർ അവസാനം കരട്ലിസ്റ്റും ജനുവരി ആദ്യവാരം അന്തിമ ലിസ്റ്റും തയ്യാറാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ഈ ലിസ്റ്റിൻ പ്രകാരമുള്ള വൈദ്യന്മാർക്ക് നിയമപരിരക്ഷ ലഭിക്കുന്നതിനുള്ള തുടർപരിപാടികൾ വൈദ്യ മഹാസഭ സംസ്ഥാന – ദേശീയതലങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.
ഏതൊരാൾക്കും മൊബൈൽ ഫോണിലൂടെ പൂരിപ്പിക്കുവാൻ സാധിക്കുന്ന തരത്തിൽ ഗൂഗിൾ ഫോo വഴി വിവരശേഖരണ ഫാറം തയ്യാറാക്കിയിട്ടുണ്ട്. 
ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.
നമുക്ക് അറിയുന്ന നാട്ടിലെ എല്ലാ നാട്ടു വൈദ്യന്മാരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് വൈദ്യ മഹാ സഭ സംഘാടകർ അറിയിച്ചു.
പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
1. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്ക്രീനിൽ ഫോറം കാണാനാകും.
2. ചുവന്ന നക്ഷത്രങ്ങൾ ഉള്ളവ പൂരിപ്പിച്ചാൽ മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കു.
3. പേര്, ജില്ല ഇവ കഴിവതും ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിക്കുക.
4. സ്ക്രീനിൽ ഇടത്തോട്ട് വിരൽ ഉപയോഗിച്ചുനീക്കിയാൽ നീളമുള്ള വരികൾ പൂർണ്ണമായും കാണാൻ
 കഴിയും.
5. മുഴുവൻ വിവരങ്ങളും പൂരിപ്പിച്ച ശേഷം ഒരു ആവർത്തി കൂടി മുഴുവൻ വായിച്ചു നോക്കുന്നത് നല്ലതാണ്.
6. പൂരിപ്പിച്ച ശേഷം ഫോമിനു താഴെയുള്ള സബ്മിറ്റ് ബട്ടൺ അമർത്തുക.
7. അപേക്ഷ പൂർണ്ണമാണങ്കിൽ നന്ദി അറിയിച്ചുള്ള മെസ്സേജ് കാണാൻ സാധിക്കും.
8. അപേക്ഷ വീണ്ടും സമർപ്പിക്കാൻ സാധിക്കില്ല 
അപേക്ഷിക്കുവാനുള്ള ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വാട്സ് ആപ്പ് നമ്പരിൽ ബന്ധപ്പെടുക. 9497729421, 9895714006
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *