May 19, 2024

50 – ലക്ഷം ശബളം ഉപേക്ഷിച്ച് ഇഞ്ചിയെ നെഞ്ചിലേറ്റി വയനാട്ടുകാരൻ – എബിൻ കുര്യാക്കോസ്

0
Img 20211214 105430.jpg

  ബത്തേരി:    ബത്തേരി മൂലൻകാവ് കാരനായ എബി കുര്യാക്കോസ് യു.എ.ഇ യിൽ 50- ലക്ഷം രൂപ വരുമാനം ഉള്ള എഞ്ചിനീയർ ആയിരുന്നു.
ഈ വേളയിൽ ഇഞ്ചി കൃഷിയിൽ വില നഷ്ടം വന്ന വയനാടൻ ജനതക്ക് ആശ്വാസമായി പാചകത്തിനുള്ള ഇഞ്ചി പേസ്റ്റ് നിർമാണത്തിലൂടെ ശ്രദ്ദേയാനാവുക യാണ് ഈ യുവാവ്.
അതിന് മുന്നോടിയായി മീനങ്ങാടി, കൃഷ്ണ ഗിരിയിൽ ” അഗോർസ ഗോർമറ്റ് പ്രൈവറ്റ്.ലിമിറ്റഡ് ” എന്ന ഒരു കൂക്കിംഗ് പേസ്റ്റ് നിർമാണ കമ്പനിയും തുടങ്ങി.
ഇപ്പോൾ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച് ഈ കമ്പനി യുമായി എബി മുന്നോട്ട് പോകുന്നു.
വയനാടൻ കർഷകരിൽ നിന്നും ഇഞ്ചി വാങ്ങി അതിന്റെ പുറം തൊലി കളഞ്ഞ്, വൃത്തി യാക്കി പാചകത്തിനുള്ള പേസ്റ്റ് നിർമ്മാണമാണ് ഈ കമ്പനിയിൽ നടക്കുന്നത്.
കർഷകരിൽ നിന്നും സംഭരി ക്കുന്ന ഇഞ്ചി ഗുണമേന്മ കുറയാതെ അരച്ച്, ആകർഷക മായ പാക്കറ്റിലാ ക്കിയാണ് വില്പന നടത്തുന്നത്.
സുഗന്ധ വ്യജ്ഞഞങ്ങൾ ഭക്ഷണ ശീലമാക്കിയ ഇന്ത്യ ക്കാർക്കാണ് എബിൻ ഉപഭോക്താ ക്കളാക്കി ഈ ഉത്പന്നങ്ങൾ നൽകുന്നത്.
 പ്രത്യേകിച്ചും കേരളം, തമിഴ്നാട്, കർണാടക, മെട്രോ പോളിറ്റൻ സിറ്റി കൾ, മുമ്പെയ്, ഡൽഹി കൂടാതെ 8- സ്റ്റേറ്റ് കളിൽ ഇത് വില്പന നടത്തുന്നു.
കൂടാതെ അന്താരാഷ്ട്ര വിപണിയിൽ കൂടി ” അഗോർസ ജിഞ്ചർ ഗാർലിക്, തക്കാളി പേസ്റ്റ് ” കൾ കൂടി എത്തിക്കുന്നുണ്ട് ഈ കമ്പനിയിൽ നിന്ന്.
ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം കർഷകർക്ക് നൽകാനും എബി മടിക്കുന്നില്ല.
തുടക്കത്തിൽ തന്നെ മികച്ച സംരംഭത്തിനുള്ള പുരസ്‌കാരം അഗോർസ കമ്പനിക്കും, മികച്ച സംരംഭകന് എബിക്കും ലഭിച്ചു കഴിഞ്ഞു.
എബിയുടെ പുതിയ കാഴ്ചപാ ടിലൂടെ ഉള്ള അഗോർസ കമ്പനിയുടെ ഉത്പന്നങ്ങൾ കേരള കർഷകർക്ക് പ്രതീക്ഷക്ക് ഉണർവ് തരുന്ന താണ്.
ആധുനീക യന്ത്രങ്ങൾ ഉപയോഗിച്ച് സംസ്കരിച്ചെടുക്കുന്ന ഇഞ്ചി, ഉയർന്ന ഗുണമേന്മയിൽ ഗുണവും, മണവും കുറയാതെ ആകർഷണീയ പാക്കറ്റിൽ വിപണിയിൽ എത്തിക്കുമ്പോൾ ഉപഭോ ക് താക്കൾക്കിടയിൽ ഉയർന്ന പ്രതികരണമാ നുള്ളത് ഇതിന് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *