May 19, 2024

കുറുക്കൻമൂലയിൽ കടുവ ആക്രമണത്തിനിരയായവർക്ക് ഇരട്ടി തുക നഷ്ടപരിഹാരം നൽകണം.: പി.കെ.ജയലക്ഷ്മി

0
Img 20211214 113621.jpg
മാനന്തവാടി: മൂന്നാഴ്ചയോളമായി ജോലി ചെയ്യാനും ഉറങ്ങാനും കഴിയാത്ത വിധം ജീവനും വളർത്തുമൃഗങ്ങൾക്കും വേണ്ടി കാവലിരിക്കുന്ന മാനന്തവാടി നഗര സഭയിലെ നാല് ഡിവിഷനുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി കെ .ജയലക്ഷ്മി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന വളർത്തു മൃഗങ്ങളുടെ ഉടമക്ക് നൽകുന്ന നഷ്ട പരിഹാര തുക വളരെ പരിമിതമാണ്. നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കണം .ഇതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ ഈ പ്രദേശത്തെ കടുവ ആക്രമണം പ്രത്യേക കേസായി പരിഗണിച്ച് ഇപ്പോൾ നൽകി വരുന്നതിൻ്റെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകണം. 
കുറുക്കൻമൂല, പടമല, ചെറൂർ , മേലെ 54 തുടങ്ങിയ വിവിധ പ്രദേശങ്ങളോട് ചേർന്ന നാല് ഡിവിഷനുകളിൽ ആയിരക്കണക്കിന് മനുഷ്യരും മൃഗങ്ങളുമാണ് പ്രാണ ഭയത്തിൽ കഴിയുന്നത്. കടുവയെ പിടികൂടാൻ നടപടികൾ വനം വകുപ്പ് വൈകിച്ചതാണ് കൂടുതൽ വളർത്തു മൃഗങ്ങൾ ആക്രമണത്തിനിരയാകാൻ കാരണം. ആദ്യം ജനങ്ങൾ ഉന്നയിച്ച വിഷയം സർക്കാരും വനം വകുപ്പും ഗൗരവത്തിലെടുത്തില്ല. വളർത്തു മൃഗങ്ങളെ ഭക്ഷണമാക്കി ശീലിക്കാൻ അവസരമൊരുക്കുന്നതായിരുന്നു വനം വകുപ്പിൻ്റെ അലംഭാവം.
ഒരു മന്ത്രിസഭാംഗം 
മൂന്ന് ദിവസം വയനാട്ടിലുണ്ടായിട്ടും 15 വളർത്തു മൃഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായിട്ടും 
മന്ത്രി കെ.രാധാകൃഷ്ണൻ 
 കുറുക്കൻമൂലയുടെ പരിസരത്ത് കൂടി കടന്നു പോയിട്ടും ഭീതിയിലായ ജനങ്ങളെ സന്ദർശിക്കാൻ തയ്യാറായില്ല. രാഷ്ട്രീയ പരമായി ഒരു പ്രദേശത്തോട് സർക്കാർ കാണിക്കുന്ന അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ജയലക്ഷ്മി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *