വയനാട് ജില്ല മരം വ്യാപാരി സംഗമം അഡ്വ: ടി. സിദ്ധീഖ് എം എൽ എ ഉൽഘാടനം ചെയ്തു

കൽപ്പറ്റ: ജില്ലയിലെ മരവ്യാപാരികളും ഈർച്ചമില്ലുടമകളും, ചെറുകിട വ്യവസായികളും വുഡ് ഇൻ്റസ്ടീസ് യൂണിറ്റ് ഉടമകളും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലയന സംഗമവും സംയുക്ത ഓഫീസ് ഉൽഘാടനവും അഡ്വ: ടി സിദ്ധീഖ് എം എൽ എ നിർവഹിച്ചു.. നാടിൻ്റെ പുരോഗതിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മറ്റു സംസ്ഥാനങ്ങളിലെ പോലെ കേരളത്തിലുംവ്യവസായങ്ങൾ വളരണം. വ്യവസായങ്ങൾ തകർക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും സമൂഹം അവരെ ഒറ്റപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു.വന്യമൃഗശല്യം കാരണം കർഷകർ പൊറുതിമുട്ടിയ അവസ്ഥയിലാണ്. ജില്ലയിൽ അൻപതിനായിരത്തോളം കർഷക കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന ബഫർ സോൺ കരട് വിഞ്ജാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പിൻവലിക്കാൻ ഇടപെടൽ നടത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജന്മംപട്ടയ ഭൂമികളിലെ മരങ്ങൾ മുറിക്കാനും നീക്കം ചെയ്യാനുമുള്ള സുദാര്യമായ നിയമം നിലവിലുണ്ട് .നിയമങ്ങൾ പാലിക്കാനുള്ളതാണ് .കർഷകർക്കും വ്യാപാരികൾക്കും പ്രതിസന്ധി നേരിടുന്ന ഒരു നടപടിയും ഉണ്ടാകാൻ അനുവധിക്കുകയില്ല. യോഗത്തിൽ ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നടത്തി. ടിംബർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ജയിംസ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു.കൽപ്പറ്റ മുൻസിപ്പൽ കൗൺസിലർ പി. മണി ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രാഘേഷ് കുമാർ, സോമിൽ ഓണേഴ്സ് ജില്ലാ പ്രസിഡൻ്റ് ഉമ്മർ ഹാജി, ചെറുകിട വ്യവസായ ജില്ലാ പ്രസിഡൻ്റ് ടി.ഡി.ജയ്നൻ, ജില്ലാ കോ ഓർഡിനേറ്റർ ജാബിർ കരണി, കെ സി കെ തങ്ങൾ, ഒ ഇ കാസിം, മാത്യൂസ്, ഷൈജൽ എളുമ്പിലായി, ജോസ് വി ജെ ,ഹനീഫ കാട്ടിക്കുളം പി.ഒ.മുഹമ്മദ്/വിഷ്ണു .ആർ. എ സലിം,/ഷാഹുൽ ഹമീദ്.പി./എന്നിവർ സംസാരിച്ചു.



Leave a Reply