ക്രിസ്മസ് രുചി / തട്ട സ്നാക്സ്

തട്ട സ്നാക്സ്.
തയ്യാറാക്കിയത്
സുധ ഹരീഷ്
കരിങ്കണ്ണികുന്ന്
ആവശ്യമായവ.
വറുത്ത അരിപ്പൊടി-1 കിലോ
കടലപ്പരിപ്പ് -. ഒരു കപ്പ് കുതിർത്തത്
ഉഴുന്ന് വറുത്ത് പൊടിച്ചത്. 200 ഗ്രാം
ഉണക്കമുളക് ചതച്ചത്. 12 എണ്ണം
ജീരകം. 2 സ്പൂൺ
മഞ്ഞൾപൊടി. 1സ്പൂൺ
കായപ്പൊടി അര സ്പൂൺ
ഉപ്പ്. ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം.
കടല പരിപ്പ് വെള്ളത്തിൽ കുതിർത്ത് പൊടിക്കണം.
ഇടിയപ്പത്തിൻ്റെ പാകത്തിൽ പൊടി കുഴക്കണം, ജീരകം ,മുളക്, കായം ,മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചേർത്ത് കുഴച്ചെടുക്കണം .വെള്ളം അധികമാകാതെ ശ്രദ്ധിക്കണം. പിന്നീട് 2 സ്പൂൺ എണ്ണ ഒഴിച്ച് ഒന്ന് കൂടി കുഴച്ചെടുക്കണം. ചപ്പാത്തി പ്രസ്സിൽ മാവ് പരത്തി ,പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് ചെറിയ തുളയിട്ട് തട്ട പൊരിച്ചെടുക്കണം



Leave a Reply