May 19, 2024

കുറുക്കന്‍മൂലയിലെ കടുവാ ആക്രമണം നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: സംഷാദ് മരക്കാര്‍

0
Img 20211216 172130.jpg
  ,
കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടുവയുടെ തുടര്‍ ആക്രമണങ്ങില്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടങ്ങള്‍ ഭീമമാണെന്നതിനാല്‍ അതിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രത്യേക പാക്കേജായി പ്രഖ്യാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. വളര്‍ത്ത്മൃഗങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്നത് നാമമാത്ര തുകയാണ്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണം. വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പാക്കേജായി കൂടുതല്‍ തുക അനുവദിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ കാപ്പി, നെല്ല് എന്നിവയുടെ വിളവെടുപ്പ് കാലമാണ്. എന്നാല്‍ കടുവാ ഭീതിയില്‍ പ്രദേശം അകപ്പെട്ടതോടെ ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ പോലും സൊസൈറ്റികളില്‍ എത്തിക്കാന്‍ സാധിക്കുന്നില്ല. കാപ്പി പറിക്കാനോ, നെല്ല് കൊയ്യാനോ ജോലിക്കാരെ കൃഷിയിടങ്ങളിലേക്ക് ഇറക്കാനും സാധിക്കാതെ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇത് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. കര്‍ഷകരുടെ ഈ നഷ്ടം കൂടി നികത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകണം. പ്രദേശത്തെ കടുവാ ആക്രമണങ്ങളിലുണ്ടായ നഷ്ടപരിഹാരങ്ങള്‍ പാക്കേജായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരില്‍ ഇടപെടല്‍ നടത്തണം. അടിയന്തിരമായി ജില്ലയിലെ ജനപ്രധിനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു. അക്രമിയായ കടുവയെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഇതിനിടെ നോര്‍ത്ത് വയനാടി ഡി.എഫ്.ഒയെ മാറ്റിയിരിക്കുകയാണ്. ഇതെല്ലാം കടുവയെ പിടികൂടുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ്. ഇക്കാരണത്താല്‍ സംസ്ഥാന തലത്തിലെ ഉന്നത ഉദ്യോഗസ്ഥനെ കടുവയെ പിടികൂടാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കി ഒരു ഏകോപനമുണ്ടാക്കണമെന്നും കുറുക്കന്‍മൂലയില്‍ സന്ദര്‍ശനം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംസഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *