ജന്തുജന്യ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

തിരുനെല്ലി : ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി നടത്തി വരുന്ന സ്കൂൾ സയൻസ് പ്രോഗ്രാമിന്റെ ഭാഗമായി തിരുനെല്ലി SAUP സ്കൂളിലെ കുട്ടികൾക്കായി ജന്തുജന്യ രോഗങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. സ്കൂൾ അദ്ധ്യാപികയായ ഷിൻസി ജോസഫ് സ്വാഗതം പറഞ്ഞു. സ്കൂൾ ഹെഡ്‌മാസ്റ്റർ മുരളീധരൻ വി കെ പരിപാടി ഉത്ഘാടനം ചെയ്തു. ഹ്യൂം സയൻസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ദിവ്യ മനോജ്, ആതിര സിനോജ് എന്നിവർ പദ്ധതി വിശദീകരിച്ചു. ഹ്യൂം സെന്ററിലെ സൂനോസിസ് റിസർച്ച് കോർഡിനേറ്റർ ദ്യുതി ബി എസ് ജന്തുജന്യ രോഗങ്ങളും പ്രതിരോഗ മാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു . സ്കൂൾ അദ്ധ്യാപകനായ രാംകുമാർ നന്ദി പറഞ്ഞു.



Leave a Reply