ക്രിസ്മസ് രുചി – അരി പത്തിരി
അരി പത്തിരി
ആവശ്യമായ സാധനങ്ങൾ
1. തരിയുള്ള വറുത്ത അരിപൊടി – 2 കപ്പ്
2 .
തേങ്ങ ചിരവിയത് – 1കപ്പ്
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 3 എണ്ണം
ചെറിയ ജീരകം – അര ടീസ്പൂൺ
വലിയ ജീരകം – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
2-ാമത്തെ ചേരുവകൾ മിക്സി ജാറിൽ ഇട്ട് ഒന്ന് ഒതുക്കിയെടുക്കുക . ശേഷം അരി പൊടിയിലേക്ക് തിളച്ച ചൂടുവെള്ളം ഒഴിച്ച് ഒതുക്കിയെടുത്ത അരപ്പും പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴക്കണം. അതിനു ശേഷം മാവ് ചെറിയ ഉരുളകളാക്കിയെടുത്ത് പരത്തി (അധികം പരത്തരുത്) തിളച്ച എണ്ണയിലേക്കിട്ട് വറുത്തു കോരുക
തയ്യാറാക്കിയത്
ലിസി
മാനന്തവാടി
Leave a Reply