May 20, 2024

ജൈവിക വ്യത്യാസങ്ങളെ അംഗീകരിച്ചുകൊണ്ടാകണം ലിംഗ വിവേചനത്തിനെതിരെയുള്ള പദ്ധതികള്‍: എസ് എസ് എഫ്

0
Img 20211220 072818.jpg
      

സുല്‍ത്താന്‍ ബത്തേരി : മനുഷ്യരിലെ ജൈവികമായ വ്യത്യാസങ്ങളെ അംഗീകരിച്ച് കൊണ്ടാകണം 
ലിംഗ വിവേചനത്തിനെതിരെയുള്ള പദ്ധതികളും പരിപാടികളുമെന്ന് എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സാദിഖ് പറഞ്ഞു. എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് അസംബ്ലിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലിംഗ ബോധത്തെ നിരസിച്ചു കൊണ്ടല്ല സ്വന്തം സ്വത്വത്തെ പ്രകശാപ്പിച്ചു കൊണ്ടാകണം ലിംഗ പക്ഷഭേദം അവസാനിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
 
 സ്വാഗതസംഘം ചെയർമാൻ പൂക്കോയ തങ്ങൾ വെള്ളളിമാട് പതാക ഉയർത്തി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. സമസ്ത വയനാട് ജില്ലാ ട്രഷറർ അലി മുസ്ലിയാർ വെട്ടത്തൂർ പ്രാർത്ഥന നിർവ്വഹിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി റിപ്പൺ അധ്യക്ഷത വഹിച്ചു.
റിവ്യൂ ദി വ്യൂ, പേഴ്സെപ്ഷണൽ റീഫ്രെയിം, ഉയർന്നു പറക്കാം, ഇൻസെന്റീവ് ഇമ്പ്രിന്റ്സ്, ദി ലോസ്റ്റ്‌ ഹിസ്റ്ററി, ലെറ്റസ്‌ സ്‌മൈൽ എന്നീ വൈവിധ്യമാർന്ന സെഷനുകളിൽ കെ.ബി ബശീർ മുസ്‌ലിയാർ തൃശ്ശൂർ, ഷെഫീഖ് ബുഖാരി കാന്തപുരം, റഫീഖ് ചുങ്കത്തറ , എസ് അബ്ദുല്ല , ഡോ. നജീബ് തേറ്റമല, ശ്രീജിത്ത് ശിവരാമൻ, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, നജ്മുദ്ധീൻ സികെ , ഡോ. നുഐമാൻ , സി ആർ കുഞ്ഞുമുഹമ്മദ്, ഡോ. ഇർഷാദ് കെ പി കമ്പളക്കാട്, ഫള്‌ലുൽ ആബിദ്, ജസീൽ യു കെ പരിയാരം എന്നിവർ നേതൃത്വം നൽകി.
കെ ഒ അഹ്മദ് കുട്ടി ബാഖവി, മുഹമ്മദലി സഖാഫി പുറ്റാട് , കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ,  കെ എസ് മുഹമ്മദ്‌ സഖാഫി,
ഉമർ സഖാഫി ചെതലയം, ഹംസ അഹ്സനി ഓടപ്പള്ളം, സൈതലവി അമാനി സംബന്ധിച്ചു. 
ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എൻ പി പിലാക്കാവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷബീർ വൈത്തിരി നന്ദിയും പറഞ്ഞു.
ക്യാമ്പസ് അസംബ്ലിയിൽ ജില്ലയിലെ പ്രൊഫഷണൽ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
2022 ജനുവരി 28, 29,30 ആണ് തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായാണ് ജില്ലാ ക്യാമ്പസ് അസംബ്ലി സംഘടിപ്പിച്ചത്.
    Contact : 8606880976
9947080976
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *