May 20, 2024

താരസംഘടന ” അമ്മ” തിരഞ്ഞെടുപ്പോടെ പുതിയ ഭാരവാഹികളായി

0
Img 20211220 075340.jpg

സി.ഡി.സുനീഷ്
കൊച്ചി:കാംപസ് തിരഞ്ഞെടു പ്പ് പോലെ ആവേശത്തിൽ താരങ്ങൾ .
പത്ത് വർഷത്തെ .ഇടവേളക്ക് ശേഷം തിരഞ്ഞെടുപ്പോടെ
 താരസംഘടനയായ
 അമ്മയ്ക്കു പുതിയ ഭാരവാഹികളായി. 
ഏറെ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യത്തോടെ പുതിയ ഭാരവാഹികൾ:
ഉത്കണ്ട നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ , പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
 കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
 ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകൾ കമ്മിറ്റിയിലുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയൻ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണൻ കുട്ടി, സുരഭി, സുധീർ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *