May 19, 2024

കോഴി തീറ്റകൾക്ക് സർക്കാർ സബ്സിഡി നൽകണം

0
Img 20211228 153229.jpg
    

 സുൽത്താൻ ബത്തേരി    : ആയിരത്തിലധികം വരുന്ന വയനാട് ജില്ലയിലെ കോഴി കർഷകർക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നും കോഴിത്തീറ്റയ്ക്ക് സബ്സിഡി അനുവദിക്കണമെന്നും അഗ്രികൾച്ചർ പൗൾട്ടറി ഫാർമേഴ്സ് സൊസൈറ്റി വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു

 കാലിത്തീറ്റയ്ക്ക് എന്നപോലെ കോഴിത്തീറ്റയ്ക്കും സബ്സിഡി നൽകണം. കോഴി ഇറച്ചിക്കും കർഷകർക്കും ഉൽപാദന ബോണസ് അനുവദിക്കണം. കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ നിയന്ത്രിക്കുന്നതിന് കോഴിയിറച്ചിക്ക് തറവില പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകണം. ത്രിതല പഞ്ചായത്തുകൾ വാർഷിക കോഴി കർഷകർക്ക് ഉതകുന്ന പദ്ധതികൾ നടപ്പിലാക്കാൻ മുൻകൈയെടുക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു .വയനാട് അഗ്രികൾച്ചറൽ ഫാർമേഴ്സ് സൊസൈറ്റി വാർഷിക ജനറൽ ബോഡി തെരഞ്ഞെടുപ്പ് വാള വയൽവെച്ച് നടന്നു.
  ജ്യോതിർഗമയ കോഡിനേറ്റർ ഷിനോജ് കെ. എം. ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് സിബി കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു ബിനു പുളിയമ്മാക്കൽ, സി.ജി. റെജി, ബിജു പുൽപ്പള്ളി, ജോജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
 പുതിയ ഭാരവാഹികൾ: വി.കെ. രാജൻ, അഡ്വ. എൻ.കെ. വർഗീസ്.
 പ്രസിഡണ്ട് ബിജു കെ സി പുൽപ്പള്ളി
 വൈസ് പ്രസിഡണ്ട്
 റുഡോൾഫ് മാനന്തവാടി ,
 ബിനു പി എൻ, സിബി കുന്നുംപുറത്ത്,
 സെക്രട്ടറി സി.എൻ. റെജി,
 ജോയിൻ സെക്രട്ടറിമാർ
 ബിജു പി പി അനിൽകുമാർ
 ട്രഷറർ
 ജോജി വർഗീസ്
 പിആർഒ
 ഷിനോജ് കെ എം,
 തുടങ്ങിയവരെ തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *