May 19, 2024

പാരമ്പര്യ വൈദ്യത്തിൻ്റെ കരുത്തുമായി തലയ്ക്കൽ ചന്തു ആദിവാസി പാരമ്പര്യ ആയുർവേദ ചികിത്സാ കേന്ദ്രം

0
Img 20220207 115406.jpg
 റിപ്പോർട്ട്: ദീപാ ഷാജി പുൽപ്പള്ളി 
 മാനന്തവാടി: ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജായോട്  ചേർന്ന് പടപൊരുതിയ ധീര സേനാനിയാണ് തലയ്ക്കൽ ചന്തു.
 പഴശ്ശിരാജായുടെ കുറിച്യ പടത്തലവനായിരുന്ന തലക്കൽ ചന്തു 1805 – നവംബർ – 15 – ന് ബ്രിട്ടീഷുകാരുടെ ആസൂത്രിത നീക്കത്തെ തുടർന്ന് വധിക്കപ്പെട്ടു.
 പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന പനമരം കോട്ട തലയ്ക്കൽ ചന്തുവിനെ നേതൃത്വത്തിൽ പിടിച്ചടക്കുകയുണ്ടായി.
 ഇതിന്റെ ദേഷ്യത്തിൽ ബ്രിട്ടീഷുകാർ പനമരത്ത് വെച്ച് തലയ്ക്കൽ ചന്തുവിനെ  അവിടെയുള്ള കോളി മരത്തിൽ വച്ചാണ് വധിച്ചത് എന്ന് ചരിത്രങ്ങളിൽ പറയപ്പെടുന്നു .
 ഇത്രയേറെ ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തു നിന്ന തലയ്ക്കൽ ചന്തുവിനെ ഓർമ്മയ്ക്കായി,  മാനന്തവാടി 
ചങ്ങാടക്കടവിൽ തലക്കൽ ചന്തു മെമ്മോറിയൽ പാരമ്പര്യ ആയുർവേദ ചികിത്സാലയം ആരംഭിച്ചു.
തലയ്ക്കൽ ചന്തു ആദിവാസി പാരമ്പര്യ ചികിത്സാലയം കുറിച്യ  സംരക്ഷണ സമിതിയാണ് നടത്തിവരുന്നത്.
 ആദിവാസികൾക്ക് പാരമ്പര്യമായി കിട്ടിയിട്ടുള്ള വൈദ്യജ്ഞാനം  പ്രയോജനപ്പെടുത്തിയാണ്  ചികിത്സ നടക്കുന്നത്.
 ആറുവർഷമായി  വനത്തിൽ പോയി ഔഷധങ്ങളായ പച്ചിലകൾ  ശേഖരിച്ചും  ആദിവാസി വൈദ്യജ്ഞാനവും ഇഴ  ചേർത്താണ് തലയ്ക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രത്തിൽ ഔഷധ നിർമ്മിതികൾ നടക്കുന്നത്. 
 അണ്ണൻ ,രാജൻ വൈദ്യർ, പ്രകാശൻ, അനിത ചികിത്സ നടത്തുന്ന പാരമ്പര്യ വൈദ്യന്മാർ. 
  പ്രധാന ചികിത്സ വിധികൾ  അൾസർ, വാതം, വെള്ളപ്പാണ്ട്, സോറിയാസിസ്, കൊളസ്ട്രോൾ,  പ്രമേഹം, അമിതവണ്ണം,  ആസ്തമ , മൂലക്കുരു, വെരികോസ്, അലർജി, സന്ധിവേദന, വിട്ടുമാറാത്ത തലവേദന തുടങ്ങി ഒട്ടുമിക്ക രോഗങ്ങൾക്കും ഇവിടെ പരമ്പരാഗത ചികിത്സയാണ് നടത്തിവരുന്നത്.
 പാരമ്പര്യത്തിന്റെ ശക്തിയും, വിശ്വാസത്തിന്റെ കരുത്തും,  ചികിത്സിക്കുന്നവർക്ക് രോഗമുക്തിയുമാണ്  തലയ്ക്കൽ ചന്തു പാരമ്പര്യ ചികിത്സാ കേന്ദ്രത്തിലെ പ്രത്യേകതകളിലൊന്ന്.
 ഈ പ്രത്യേകത കൊണ്ട് തന്നെ വയനാട് ജില്ലയ്ക്ക് പുറമേ നിന്നും,  വിദേശത്തുനിന്നും ധാരാളം രോഗികൾ ഇവിടെ ചികിത്സയ്ക്കായി  എത്തിച്ചേരുന്നു.
 പൂർണ്ണമായും പച്ചിലകൾ ചേർത്തുള്ള ഔഷധമാണ്   ഇവിടെ ചികിത്സാ വിധികൾ  നടത്തുന്നത്.
 ഇവിടത്തെ പ്രധാന ചികിത്സകളിൽ ഒന്ന് ആവിക്കുളിയാണ് ( സ്റ്റീം ബാത്ത് ).
 കുടവയർ, അമിതവണ്ണം, ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ്, മനുഷ്യ ശരീരത്തിലെ കഫ – പിത്ത സംബന്ധമായ രോഗങ്ങൾ, രക്തധമനികളിലെ സ്ട്രോക്, നീർക്കെട്ട്, തൊലിപ്പുറത്തെ വ്രണങ്ങൾ , ശരീരവേദന എന്നിവയ്ക്കും ഇവിടെ രോഗികൾ (സ്റ്റീം ബാത്ത്) ആവികുളി ചികിത്സ തേടി യെത്തുന്നു.
 ഇവിടെ നടത്തുന്ന ആവിക്കുളി എന്നത് പച്ചിലകൾ വെന്ത് ആവി ചികിത്സകൻ ഇരിക്കുന്ന ബാത്തുറൂമിലേക്ക് എത്തിച്ച് ശരീരം ഒന്നാകെ വിയർപ്പിച്ചെ ടുക്കുന്ന ചികിത്സയാണിത്.
 പ്രവാസലോകത്തെ തിരക്കിനിടയിൽ കൈമോശം വന്ന ആരോഗ്യം വീണ്ടെടുക്കുന്നതിനും, ആവിക്കുളിക്കുമായി ധാരാളം പ്രവാസികളും ചന്തു മെമ്മോറിയൽ ചികിത്സാലയത്തിൽ എത്തിച്ചേരുന്നുണ്ട്‌.
 വനാന്തരത്തിൽ നിന്നും ശേഖരിച്ചു കൊണ്ടുവരുന്ന പച്ചമരുന്നുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന  മരുന്നുകളെ കുറിച്ചുള്ള പഠനത്തിന് ധാരാളം വിദ്യാർത്ഥികളും,  വിദേശികളും ഈ ചികിത്സാലയത്തിലെ   സ്ഥിരം സന്ദർശകരാണ്.
 പാരമ്പര്യ ആദിവാസി ചികിത്സയും, രോഗമുക്തിയും തലയ്ക്കൽ ചന്തു മെമ്മോറിയൽ ചികിത്സാ കേന്ദ്രത്തെ വയനാടിന് പുറമേ വിദേശ രാജ്യങ്ങളും  ഇന്ന്  ശ്രദ്ധ കേന്ദ്രമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *