May 15, 2024

ഹരിതം 2023 :പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

0
Img 20230606 092401.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി: സെൻ്റ് തോമസ് എ.യു.പി സ്കൂൾ മുള്ളൻകൊല്ലിയിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ പരിസ്ഥിതി ദിനാഘോഷം വൈവിദ്ധ്യങ്ങളായ വിവിധ പരിപാടികളോടെ നടത്തി. സ്കൂളിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 70 ഇന പരിപാടികളുടെ ഭാഗമായിട്ടാണ് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്. പരിസ്ഥിതി ദിനാഘോഷം സ്കൂൾ മുറ്റത്ത് മരത്തൈ നട്ടു കൊണ്ട് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സപ്തതി ആഘോഷ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അഡ്വ: പി.ഡി സജി ഉദ്ഘാടനം ചെയ്തു. സപ്തതി

ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ഷിജോയി മാപ്പിളശ്ശേരി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി നൽകി. 
പരിസ്ഥിതി ദിനത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഓരോ കുട്ടികളും സ്കൂളിലേക്ക് ചെടിച്ചട്ടി സംഭാവന നൽകുന്ന 'എൻ്റെ സ്കൂളിന് എൻ്റെ ചെടി' എന്ന പദ്ധതിയുടെ ഭാഗമായി ആൽബിറ്റ് ബിൽജിയുടേയും, ലിസ്മരിയ ജോസിൻ്റേയും പക്കൽ നിന്ന് പൂച്ചെടിച്ചട്ടി സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ ജി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന കവിതാവിഷ്കാരം,മുള്ളൻകൊല്ലി ടൗണിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണം, സ്കൂളും പരിസരവും മാലിന്യമുക്തമാക്കൽ, ജൈവകൃഷി പഠനം, തുടങ്ങിയ നിരവധി പരിപാടികളാണ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. 
സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി. അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയ്സി ജോർജ്, ആൻറണി.എം.എം., ധന്യ സഖറിയാസ്, മഹേശ്വരി കെ. എസ്, ബിനിഷ റോബിൻ, പൂർവ്വ വിദ്യാർത്ഥി ടോമി ഇടത്തുംപറമ്പിൽ, പി .ടി .എ പ്രസിഡൻറ് നോബി പള്ളിത്തറയും സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *