May 20, 2024

മാലിന്യമുക്തം നവകേരളം; വിദ്യാലയങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും

0
20230705 173242.jpg
 കൽപ്പറ്റ : ജില്ലയില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ ശരിയായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനൊരുങ്ങി ശുചിത്വമിഷന്‍. വിദ്യാലയങ്ങളില്‍ 'വലിച്ചെറിയല്‍ മുക്ത പരിസരങ്ങള്‍'എന്ന പേരില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, നഗരസഭാതലത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ശുചിത്വ മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ സ്‌കൂളുകളില്‍ പരിപാടി എകോപിപ്പിക്കും. 
  കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ ശീലങ്ങള്‍, ശരിയായ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് നടപ്പിലാക്കും. അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ അവ കൃത്യമായി തരംതിരിക്കുക, തരം തിരിച്ച് സൂക്ഷിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുക എന്നീ പുതിയ ശീലങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കും. ആഗസ്റ്റ് 15 ന് മുമ്പ് ഹരിതകര്‍മ്മസേന കുട്ടികളുടെ ഉറ്റചങ്ങാതിമാര്‍ എന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളും സ്വന്തം വീട്ടിലെ അജൈവ പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മസേനക്ക് നല്‍കിയെന്ന് ഉറപ്പാക്കും. കുട്ടികള്‍ ബാല-ഹരിതസഭകളിലൂടെ പൊതു ഇടങ്ങളുടെയും സംഭരണ ജലാശയങ്ങളുടെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനതലത്തില്‍ വിലയിരുത്തും. ഓരോ കുട്ടിയുടെയും വീട്ടിലെ മാലിന്യ സംസ്‌കരണ മാതൃകകളെകുറിച്ച് കുറിപ്പുകളോ വിഡിയോകളോ ശുചിത്വ മിഷന്‍ ഫേസ്ബുക്ക് ഗ്രൂപ്പില്‍ 'ബീ ദ ചേഞ്ച്' ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്തു പ്രചരിപ്പിക്കുന്നതിനുള്ള കുട്ടികള്‍ക്കായുള്ള ചലഞ്ചും സംഘടിപ്പിക്കും. എല്ലാ സ്‌കൂളുകളിലും എഴുതിത്തീര്‍ന്ന പേനകള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നതിന് ആകര്‍ഷകമായി ഡിസൈന്‍ ചെയ്ത പെന്‍ ബോക്സുകള്‍ സ്ഥാപിക്കുകയും അവയില്‍ ശേഖരിക്കപ്പെടുന്നവ ഹരിതകര്‍മ്മ സേനക്ക് കൈമാറുന്നതിനുമുള്ള നടപടികള്‍ ആരംഭിക്കുമെന്നും ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. ഹര്‍ഷന്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *