May 20, 2024

കോറോം മരച്ചുവട് പ്രദേശത്ത് മദ്യഷാപ്പ് ആരംഭിക്കുവാനുള്ളനീക്കം ഉപേക്ഷിക്കണം ; മുസ്ലിം ലീഗ്

0
20230705 194821.jpg
കോറോം : യു.ഡി. എഫ് ഭരന്ന കാലത്ത് മക്കിയാട് ചീപ്പാട് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ബീവറേജസ് ഔട്ട് ലറ്റ് ആദിവാസി സ്ത്രീകൾ അടക്കമുള്ളവരുടെ ശക്തമായ പ്രക്ഷോഭം കാരണം അടച്ചുപൂട്ടിയതാണ്. പ്രസ്തുത പ്രദേശത്ത് നിന്നും ഏകദേശം 400 മീറ്റർ മാത്രം മുന്നോട്ട് മാറി കുറ്റ്യാടി മെയിൽ റോഡിൽ മുസ്ലിം പള്ളിക്കും മദ്രസ്സക്കും സമീപത്തായി വീണ്ടും മദ്യഷാപ്പ് ആരംഭിക്കുവാനുള്ള അധികൃതരുടെ നീക്കം ഉടൻ ഉപേക്ഷിക്കണ മെന്നും അല്ലാത്ത പക്ഷം സമാന മനസ്ക്കരുമായി ചേർന്ന് ശക്തമായ സമരങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടി നേതൃത്വം നൽകും. ഭരണകക്ഷി യിലെ ചിലരുടെ ഒന്നാശയോടെയാണ് വീണ്ടും മദ്യഷാപ്പ് തുറക്കാൻ നീക്കം നടത്തുന്നത്. ഔട്ട് ലറ്റ് ആരംഭിക്കുമെന്ന് പറയുന്ന കെട്ടിടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ പള്ളി മദ്രസ ആദിവാസി കോളനി ഖുർആൻ കോളേജ് എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നതിനാൽമരച്ചുവട് പ്രദേശത്ത് ഒരു കാരണവശാലും മദ്യഷാപ്പ് അനുവദിക്കില്ലന്ന് യോഗം മുന്നറിയിപ്പ് നൽകി.
     യോഗം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി. സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് സെക്രട്ടറി അസീസ് . കോറോം.
 പടയൻ അബ്ദുള്ള
എം കെ അബൂബക്കർ പി. എ. മൊയതുട്ടി. വളവിൽ അമ്മത്. ടി.അമ്മത് ഹാജി.മബലം വനിതാ ലീഗ് പ്രസിഡണ്ട് ആമിന സത്താർ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സലീം അസ്ഹരി. വനിത ലീഗ് പമ്പായത്ത് പ്രസിഡണ്ട് കെ എ മൈമൂന. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്  പ്രീത രാമൻ. തുടങ്ങിയവർ
സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി ആലീ കുട്ടി ആറങ്ങാടൻ സ്വഗത വും അമ്മത് വി.നന്ദിയും പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *