May 20, 2024

ഞാറ്റുവേല ചന്തയും കര്‍ഷകസഭയും നടത്തി

0
20230706 191614.jpg
ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിനു കീഴിലെ ക്യഷിഭവനുകളില്‍ കാര്‍ഷിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും നടത്തി. വിവിധയിനം തൈകള്‍, വിത്തുകള്‍, ജീവാണുവളങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവുമാണ് നടത്തി. പ്രാദേശിക നെല്‍വിത്തിനങ്ങളായ കുറുമട്ട, ആയിരംകണ, വെളുമ്പാല, ഗന്ധകശാല തുടങ്ങിയവയുടെ പ്രദര്‍ശനവും വിപണനവും നടന്നു. നാളികേരവികസന കൗണ്‍സില്‍വഴി നടപ്പിലാക്കുന്ന തെങ്ങിന്‍തൈ വിതരണം, 'ഞങ്ങളും ചേര്‍ന്ന് കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈവിതരണം, 'ഓണത്തിനൊരുമുറം' പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിതൈ വിതരണവുമാണ് ഞാറ്റുവേല ചന്തയുടെ ഭാഗമായി നടന്നത്. കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് കര്‍ഷകരില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് കര്‍ഷകസഭകള്‍ സംഘടിപ്പിച്ചത്. 
വെള്ളമുണ്ട കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും നടത്തി. ഞാറ്റുവേലചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണനും, കര്‍ഷകസഭ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണിയും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എ അസീസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി വികസന പദ്ധതിയോടനുബന്ധിച്ചുള്ള പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മുട്ടി ജി.യു.പി.എസ് വെള്ളമുണ്ടയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്ത് വിതരണം ചെയ്ത് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ സല്‍മത്ത്, കൃഷി ഓഫീസര്‍ കെ.ആര്‍ കോകില, കൃഷി അസിസ്റ്റന്റ് എ.കെ നീതു തുടങ്ങിയവര്‍ സംസാരിച്ചു.
കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച കര്‍ഷകസഭയും ഞാറ്റുവേലചന്തയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗീസ്, കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍, കൃഷിഓഫീസര്‍ ഇ.വി അനഘ, വാര്‍ഡ് മെമ്പര്‍ മുരളീദാസന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാന്ത ബാലകൃഷ്ണന്‍, കൃഷി അസിസ്റ്റന്റുമാരായ എം.ആര്‍ ഭവിത, എം.സി ചന്ദ്രിക തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര – കുരുമുളക് സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ വൈത്തിരി പഞ്ചായത്ത് ഹാളില്‍ നടന്ന ഞാറ്റുവേല ചന്തയും കര്‍ഷകസഭയും പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പിന്റെ പച്ചക്കറി വിത്തു പാക്കറ്റ്, പച്ചക്കറി തൈകള്‍ എന്നിവ വിതരണം ചെയ്തു. ചടങ്ങില്‍ മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പനമരം ഗ്രാമപഞ്ചായത്തില്‍ നടന്ന ഞാറ്റുവേല ചന്തയും കര്‍ഷകസഭയും പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍, കൃഷി ഓഫീസര്‍ മുഹമ്മദ് അബ്ദുല്‍ ജാമിയ, പനമരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.ടി വിനോയ്, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ഏച്ചോം ഗോപി, പഞ്ചായത്ത് കാര്‍ഷിക വികസന സമിതി അംഗം എം. കുര്യാക്കോസ് കൃഷി അസിസ്റ്റന്റ് ടി.എ ബിജിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *