സ്നേഹ ഭവനങ്ങളൊരുക്കി സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്
കൽപ്പറ്റ : ഭാരത് സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷനിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ അസോസിയേഷനുകള്‍ നിര്‍മ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ നടന്നു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് താക്കോല്‍ കൈമാറ്റത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷത വഹിച്ചു. സ്നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലോക്കല്‍ അസോസിയേഷന്‍ സെക്രട്ടറിമാര്‍ക്ക് അമ്പലവയല്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സുരേഷ് താളൂര്‍ ഉപഹാര സമര്‍പ്പണം നടത്തി. പത്മാവതി അമ്മ, പി.ബി ബിജു, രഘു, കെ.കെ വിജയകുമാര്‍, പി.ബി ബിജു, കെ.വി നാസര്‍, പി.ജെ സുഷമ, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് ജില്ലാ, ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 200 കബ്ബ്, ബുള്‍ ബുള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് അധ്യാപകര്‍ പരിപാടിയില്‍ പങ്കാളികളായി. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി. നായര്‍, സ്‌കൗട്ട് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മീഷണര്‍ സി.പി ബാബുരാജ്, ഡി.ഇ.ഒ ഇന്‍ചാര്‍ജ് എം.എം ഗണേശന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ ജോളിയാമ്മ മാത്യു, ജീറ്റോ ലൂയിസ്, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ എ.ഇ സതീഷ് ബാബു, ജില്ലാ സെക്രട്ടറി എന്‍. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply