May 20, 2024

എ ഫോര്‍ ആധാര്‍ ക്യാമ്പയിൻ പൂര്‍ത്തിയാക്കണം

0
Img 20230726 194655.jpg
കൽപ്പറ്റ : ജില്ലയിലെ അഞ്ച് വയസ്സ് വരെ പ്രായപരിധിയിലുളള കുട്ടികളുടെ നൂറുശതമാനം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ആധാര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് ആദ്യവാരം ജില്ലയില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഇതുവരെയും ആധാര്‍ എടുത്തിട്ടില്ലായെങ്കില്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ആധാര്‍ എടുക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സേവനം ആവശ്യമുള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കാനും അപേക്ഷകള്‍ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ജില്ലാ തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. 
ജില്ലയിലെ വകുപ്പ്തല മേധാവിമാരും പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രതിനിധികള്‍, ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസര്‍, സി.ഡി.പി.ഒമാര്‍, സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഫോണ്‍: 04936 206265.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *