ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ : ജോയിന്റ് വോളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്‌സ്-ജ്വാലയും നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫഡറേഷനും സംയുക്തമായി നടപ്പിലാക്കുന്ന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 50% സബ്‌സിഡിയോടെയുള്ള ആദ്യഘട്ട ലാപ്‌ടോപ് വിതരണം നടത്തി.പദ്ധതിയുടെ ഉദ്ഘാടനം കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് നിര്‍വ്വഹിച്ചു.നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ.പി. ചാത്തുക്കുട്ടി അധ്യക്ഷനായിരുന്നു.നഗരസഭാ കൗണ്‍സിലര്‍ ടി മണി, ജ്വാല എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സി.കെ.ദിനേശന്‍, പ്രസിഡന്റ് പി.സി.ജോസ്, സതീഷ് കുമാര്‍ പി.വി എന്നിവര്‍ സംസാരിച്ചു.
Leave a Reply