May 20, 2024

ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

0
Img 20230819 165723.jpg
  മാനന്തവാടി : മാനന്തവാടി പയ്യമ്പള്ളിയിലെ രാജീവ്ഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്റര്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായുള്ള ഏകികൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഹെല്‍ത്ത് സെന്ററില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിക്ക് കാര്‍ഡ് കൈമാറി ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
 ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍ വന്നതോടെ കാര്‍ഡ് ഉപയോഗിച്ച് രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കുകയും കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നതിലൂടെ ചികിത്സ കൂടുതല്‍ ഫലപ്രഥമാവുകയും ചെയ്യും. രോഗികളുടെ അസുഖത്തിന്റെ വിവരങ്ങള്‍, മരുന്നിന്റെ വിവരങ്ങള്‍, മറ്റ് പരിശോധനാഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കും. ഇ-ഹെല്‍ത്ത് നടപ്പിലാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ കഴിയും. രോഗിയുടെ ഏറ്റവും അടുത്തുള്ള ഇ-ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രിയില്‍ പോയാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ മുതല്‍ കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലേക്കുമുള്ള ഡോക്ടര്‍മാരുടെ അപ്പോയിമെന്റും ലഭ്യമാകും. സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇ-ഹെല്‍ത്ത് സംവിധാനം ഗുണം ചെയ്യും.
 രോഗികളുടെ മുന്‍കാല രോഗവിവരങ്ങള്‍, കുടുംബത്തിലെ പാരമ്പര്യ അസുഖ വിവരങ്ങള്‍, താമസ സ്ഥലത്തെ കുടിവെള്ള വിവരങ്ങള്‍, മാലിന്യങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിലൂടെ പൊതു ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുവാന്‍ ഇ-ഹെല്‍ത്ത് സംവിധാനത്തിന് കഴിയും. ആധാര്‍ അടിസ്ഥാനമാക്കിയാണ് യു.എച്ച്.ഐ.ഡി കാര്‍ഡ് നല്‍കുന്നത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖാ രാജിവന്‍, പാത്തുമ്മ ടീച്ചര്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ പി.വി ജോര്‍ജ്, ഷിബു ജോര്‍ജ്, ലൈല സജി, ടിജി ജോണ്‍സന്‍, അശോകന്‍ കൊയിലേരി, സ്മിത, വി.യു ജോയ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. അജയ് ജേക്കബ്, എച്ച്.എം.സി അംഗം ഗോകുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *