പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു
കോട്ടത്തറ: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലൂക്കാപ്പിൽ നിർമ്മാണം പൂർത്തിയാക്കിയ പൈതൃക ഭവനം ഉദ്ഘാടനം ചെയ്തു. 13.50 ലക്ഷം രൂപ വകയിരുത്തിയാണ് പൈതൃക ഭവനത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി .റെനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൈതൃക ഭവനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷാബി, ഊരു മൂപ്പൻ രാമൻ ,എ. പ്രഭാകരൻ ,പി. എൽ .ജോസ്, കുറിച്യ സംരക്ഷണ സമിതി പ്രസിഡൻ്റ് പി.മണി, രാജൻ മാസ്റ്റർ, ചന്തു ,പി. കെ. ഇബ്രാഹിം, പോൾസൺ കൂവക്കൽ, ജോസ് മേട്ടയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
Leave a Reply