ശാസ്ത്ര പ്രദര്‍ശനവും പ്രതിഭകള്‍ക്കുള്ള അനുമോദനവും നടത്തി
തോൽപ്പെട്ടി:ഗവ.ഹൈസ് കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനവും പ്രതിഭകള്‍ക്കുള്ള അനുമോദന ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുശീല എ.എന്‍ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ ഹസീസ് പി, വാര്‍ഡ് മെമ്പര്‍ കെ.ഷര്‍മിനാസ്, പി.ടി.എ പ്രസിഡന്‍റ് റഫീഖ് പാറക്കണ്ടി, എസ്.എം.സി ചെയര്‍മാന്‍ ഹാരിസ് കെ.എസ്,സാബിറ.കെ , കെ സഹല, സൈഫുദ്ദീന്‍ പി,ദിയ ഫാത്തിമ,ജയറാം പി.എ, ഷമില്‍ തോമസ്,ധന്യ ആര്‍.എസ് തുടങ്ങിയവർ സംസാരിച്ചു.
മാനന്തവാടി സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ മികവ് തെളിയിച്ചവിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അധ്യാപകരെയുമാണ് പി ടി.എയുടെ ആഭിമുഖ്യത്തിൽ ആദരിച്ചത്.വിദ്യാർത്ഥികളുടെ ശാസ്ത്ര പ്രദർശനവും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വേറിട്ട അനുഭവമായി.
വനമേഖലയില്‍ സ്ഥിതി ചെയ്യുന്നതും തോട്ടം തൊഴിലാളികളുടെയും ഗോത്ര ജനവിഭാഗങ്ങളുടേയും ആശ്രയമായ തോൽപ്പെട്ടി വിദ്യാലയത്തിലെ കുട്ടികളെ സബ്ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കാരണമായ ശാസ്ത്ര ഉപകരണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും നിര്‍മ്മിതികളുടെയും പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്.
Leave a Reply