കച്ചവടത്തിനായി കൊണ്ടുവന്ന ആനക്കൊമ്പ് പിടി കൂടിയ സംഭവത്തിൽ വയനാട് സ്വദേശികളും

മാനന്തവാടി:കച്ചവടത്തിനായി കൊണ്ടുവന്ന ആനക്കൊമ്പ് പിടി കൂടിയ സംഭവത്തിൽ വയനാട് സ്വദേശികളും.കര്‍ണാടക പൊന്നമ്പേട്ട അറവത്തൊക്കളു സ്വദേശികളായ ഫിലിപ്പോസ് മാത്യു (68), ബി വി രാജ, പോളിബെട്ട ഷെട്ടിഗിരി ഗപ്പ, വാകേരി സ്വദേശികളായ മൂടക്കൊല്ലി കാക്കനാട് വീട്ടില്‍ കെ.ടി എല്‍ദോ, കക്കടംകുന്ന് എടത്തറ വീട്ടില്‍ ഇ.എസ് സുബീഷ് (36), കല്ലൂര്‍ക്കുന്ന് കാക്കനാട്ട് വീട്ടില്‍ ജസ്റ്റിന്‍ ജോസ് (24) എന്നിവരാണ് പിടിയിലായത്.
ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി തിരുവനന്തപുരം വനം വകുപ്പ് ഇന്റലിജന്‍സ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും, കല്‍പ്പറ്റ ഫ്‌ളയിംഗ് സ്‌ക്വാഡും , ബേഗൂര്‍ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത് . മാനന്തവാടിയിലെ ഒരു സര്‍വ്വീസ് സ്റ്റേഷന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കെഎല്‍ 54 ജി 3878 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ നിന്നുമാണ് ആനക്കൊമ്പ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ പരിസരത്തെ ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നും ആറ് പ്രതികളെയും കസ്റ്റഡിയില്‍ എടുത്തു. ഇവരെ ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.



Leave a Reply