വന്യമൃഗശല്യം: ജനങ്ങളെ സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞ് മാറുന്നു-ടി സിദ്ധിഖ് എം.എല്‍.എ
കല്‍പ്പറ്റ: വനം ഏറെയുള്ള വയനാട്ടില്‍ വന്യമൃഗശല്യം തടയുന്നതിന് വേണ്ടി ഫെന്‍സിംഗ്, ട്രെഞ്ചിംഗ്, വന്‍മതില്‍ തുടങ്ങിയ രക്ഷാകവചങ്ങളാണ് ഒരുക്കേണ്ടത്. ഈ നടപടികള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ ഒഴിഞ്ഞ് മാറുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. ഇന്ന് മേപ്പാടി എളമ്പലേരിയില്‍ വെച്ച് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച കുഞ്ഞവറാന്‍ എന്നയാള്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ ജഡം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും വിട്ടുകൊടുക്കാതെ ജനം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു. ഈ സമയം തന്നെ എംഎല്‍എ സ്ഥലത്ത് എത്തുകയും, ജനങ്ങളുമായി സംസാരിച്ചു. മുമ്പ് ഇതേ സ്ഥലത്ത് വെച്ച് കാട്ടാനാക്രമണത്തില്‍ മരണപ്പെട്ട മണിയുടെ ആശ്രിതനായ മകന് ജോലി കൊടുക്കാമെന്നുള്ളതായിരിക്കുന്ന പ്രശ്‌നം ഉയര്‍ത്തികാണിച്ചായിരുന്നു പ്രതിഷേധിച്ചത്. മുമ്പ് ഈ വിഷയം എം.എല്‍.എ നിയമസഭയിലും, നിവേദനം മുഖേനെയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. തുടര്‍ന്ന് ഇന്ന് കാട്ടാനാക്രമണത്തില്‍ മരണപ്പെട്ട കുഞ്ഞറവാന്റെ വിഷയം സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഐ.എ.എസ്, പ്രിന്‍സിപ്പള്‍ സി.സി.എഫ് ജയപ്രസാദ്, ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള ആളുകളുമായി സംസാരിച്ചു. കുടുംബവുമായി ജനങ്ങളുമായും സംസാരിച്ചു പ്രതിഷേധം പരിഹരിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എ ഉണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ച തന്നെ 5 ലക്ഷം രൂപ കുടുംബത്തിന് നല്‍കാനും ബാക്കിയുള്ള 5 ലക്ഷം രൂപ വേഗത്തില്‍ അനുവദിക്കാനും തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ടു കൊണ്ട് നിലവിലുള്ളതായിരിക്കുന്ന ഫെന്‍സിംഗ് ചാര്‍ജ് ചെയ്യാനും, കാടുകള്‍ വെട്ടാനും, മെയിന്റയിന്‍സ് ചെയ്യാനുമുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍എ നിര്‍ദ്ദേശം നല്‍കി. മരിച്ച കുഞ്ഞറവാന് വീടും, സ്ഥലവും ഇല്ല. സ്ഥലം പ്രാദേശികമായി ക്രമീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഭൂമി ലഭ്യമാക്കിയാല്‍ രാഹുല്‍ഗാന്ധി എംപിയുടേയോ, ടി സിദ്ധിഖ് എംഎല്‍എയുടെയോ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ചു കൊടുക്കാനുള്ള തീരുമാനം എംഎല്‍എ അറിയിച്ചു. നിലവില്‍ മരിച്ചതായിരിക്കുന്ന വ്യക്തിയുടെ ആശ്രിതനും, മുമ്പ്് മരണപ്പെട്ടതായിരിക്കുന്ന മണിയുടെ ആശ്രതനും ജോലി വേണമെന്നുള്ള ആവശ്യം ജനങ്ങള്‍ ഉന്നയിച്ചു. ഈ കാര്യം ഗവണ്‍മെന്റിലേക്ക് പരിഗണിക്കുന്നതിനു വേണ്ടി സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു. കെഎസ്ഇബി, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി തിങ്കളാഴ്ച മേപ്പാടി പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമെടുത്തു. വന്യമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങളുടെ ജീവനും, സ്വത്തിനും സംഭവിക്കുന്ന നാശനഷ്ടം വീണ്ടും തുടരുന്ന പ്രത്യേക സാഹചര്യമാണ് നിലവിലുള്ളത.് ഈ സാഹചര്യം കണക്കിലെടുത്ത് ഫെന്‍സിങ്ങിന് അടിയന്തര ഫണ്ട് അനുവദിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുക തന്നെ ചെയ്യണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. മന്ത്രിയോടും, പ്രിന്‍സിപ്പള്‍ സിസിഎഫിനോടും ഈ കാര്യം പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി മനുഷ്യനെ കൊല്ലുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതായിരിക്കുന്ന പ്രവര്‍ത്തനത്തിലൂടെ മനുഷ്യ ജീവിതം ദുസ്സഹമായ സാഹചര്യമാണ് നിലവിലുള്ളത.് സ്‌കൂളില്‍ പോകുന്ന കൊച്ചു കുട്ടികള്‍ മുതല്‍ ജോലിക്ക് പോകുന്ന സാധാരണക്കാരായ ആളുകളടക്കം വലിയ ഗുരുതരമായ ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. ആയതിനാല്‍ ഫെന്‍സിംഗ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി വാക്കില്‍ ഒതുങ്ങാതെ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, ജനങ്ങളുടെ ജീവനു സ്വത്തിനും സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള സര്‍ക്കാര്‍ നീക്കം ഒരിക്കലും ശരിയല്ലയെന്നും എംഎല്‍എ ചൂണ്ടിക്കാണിച്ചു
Leave a Reply