തിറ്ഗലെ നുറാങ്കില്‍ തിരക്കേറി ;നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നു
തിരുനെല്ലി :അപൂര്‍വയിനം കിഴങ്ങുകളുടെ കലവറയായ നുറാങ്കില്‍ സന്ദര്‍ശകരുടെ തിരക്കേറി. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്.
ദിവസവും നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.
സ്വീഡനില്‍ നിന്നെത്തിയ സൈക്ലിംഗ് സംഘം നുറാങ്കിനെക്കുറിച്ച് പഠിക്കാന്‍ തിറ്ഗലെയിലെത്തി. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗങ്ങളും നുറാങ്കില്‍ ഒരുക്കിയിട്ടുണ്ട്.
തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ.എല്‍.ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിക്കുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന് ഇതിനകം ലഭിച്ചിട്ടുണ്ട്. വൈവിധ്യങ്ങളായ കിഴങ്ങു വര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിനു നൂറാങ്ക് വഴികാട്ടും. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയാണ് നുറാങ്കിലേക്കുള്ള പ്രവേശനം.
Leave a Reply