വേള്‍ഡ് ഡയബറ്റിക് ഡേ : സെന്റ് ജോസഫ്സ് മിഷന്‍ ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തിൽ വാക്കത്തോണ്‍ സംഘടിപ്പിക്കും
മാനന്തവാടി: നവംബര്‍ 14ന് വേള്‍ഡ് ഡയബറ്റിക് ഡേയുമായി ബന്ധപ്പെട്ട് മാനന്തവാടി സെന്റ് ജോസഫ്സ് മിഷന്‍ ഹോസ്പ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഫയര്‍ ഫോഴ്‌സ്, സി-ഡിറ്റ്, പ്രസ് ക്ലബ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മറ്റു വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വാക്കത്തോണ്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 14 നു രാവിലെ 8.30 നു കോടതി പരിസരത്തു ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വാക്കത്തോണ്‍ കോഴിക്കോട് റോഡിലൂടെ ഗാന്ധി പാര്‍ക്ക് പരിസരത്തു എത്തി അവിടെ ഡയബറ്റിക് അവബോധവുമായി ബന്ധപ്പെട്ട ഫ്‌ളാഷ് മോബ് നടത്തി സെന്റ് ജോസഫ്സ് മിഷന്‍ ഹോസ്പിറ്റല്‍ ലില്‍ എത്തിച്ചേരുകയും ഹോസ്പ്പിറ്റലില്‍ വെച്ചു ഡോ ഗോകുല്‍ ദേവിന്റെ ഡയബറ്റിക് അവെയര്‍നെസ് ക്ലാസോടെ വാക്കത്തോണ്‍ അവസാനിക്കുന്നതാണ്. ഡയബറ്റിക് എന്ന അപകടകാരിയായ രോഗത്തെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുക ,ജീവിത ശൈലിയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയെ കുറിച്ച കൂടുതല്‍ അവബോധം ഉണ്ടാക്കുക എന്നതാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രധാന ലക്ഷ്യം. ഫാദര്‍ വിപിന്‍ കളപ്പുരക്കല്‍, ലിജോ ചെറിയാന്‍, ഡോ. നരേഷ് ബാലകൃഷ്ണന്‍, കെ. ഉസ്മാന്‍, അനീഷ് എ. വി. എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply