May 20, 2024

കാർഷിക സെമിനാർ സംഘടിപ്പിച്ചു 

0
Img 20231112 164440

വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ കർഷക സമിതികളുമായി സഹകരിച്ച്‌ സംഘടിപ്പിച്ച കാർഷിക സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

തൊണ്ടർനാട് കൃഷി ഓഫീസർ. മുഹമ്മദ് ഷഫീഖ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ, ലൈബ്രറി സെക്രട്ടറി എം ശശി, മായൻമണിമ, പി വിജയൻ, വിജിത്ത് വെള്ളമുണ്ട തുടങ്ങിയവർ സംസാരിച്ചു.

കൃഷിയെ ഉപജീവനമാര്‍ഗം എന്നതിലുപരി ഒരു സംസ്‌കാരിക പ്രവർത്തനമായി കാണാൻ സാധിക്കണമെന്ന് ജുനൈദ് അഭിപ്രായപ്പെട്ടു.

ഭക്ഷണം മാത്രമല്ല, കാർഷികാധ്വാനത്തിലൂടെ ആരോഗ്യവും ആനന്ദവും അനുഭവിക്കാൻ സാധിക്കുമെന്ന ബോധ്യം പുതിയ തലമുറയിൽ ഉണ്ടാക്കുവാനും നമുക്ക് കഴിയേണ്ടതുണ്ട്.ലൈബ്രറികൾ പോലുള്ള സാംസ്‌കാരിക ഇടങ്ങളിലൂടെ കാർഷികവൃത്തിയുടെ പ്രാധാന്യം പ്രചരിപ്പിക്കപ്പെടണമെന്നും ജുനൈദ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *