May 20, 2024

മാലിന്യമുക്ത നവ കേരളം; പരിശീലനം നല്‍കി

0
Img 20231113 183638

പനമരം : മാലിന്യമുക്ത നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, എം.സി.എഫ് / ആര്‍ ആര്‍ .എഫ്സംവിധാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനം തദ്ദേശ സ്വയം ഭരണ വകുപ്പ് ഉപഡയറക്ടര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. അനുപമ അധ്യക്ഷത വഹിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് പരിശീലനം ജില്ലയില്‍ നടന്നു വരുന്നത്. ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ ഇ സി) കെ .റഹീം ഫൈസല്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ( എസ്. ഡബ്ല്യു എം) കെ.ബി നിധി കൃഷ്ണ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ജോയന്റ് ബി.ഡി.ഒ അനീഷ് പോള്‍, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് അക്കൗണ്ടന്റ് കെ.പി.ശിവദാസന്‍, ശുചിത്വമിഷന്‍ ടെക്നിക്കല്‍ കണ്‍സല്‍ട്ടന്റ് വി.ആര്‍ റിസ്വിക് , ക്ലീന്‍കേരള കമ്പനി ജില്ലാ മാനേജര്‍ എസ്. വിഘ്നേഷ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അക്ഷയ് ഐസക്ക് എന്നിവര്‍ ക്ലാസ്സെടുത്തു. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകള്‍ക്കുമുള്ള പരിശീലനം നവംബര്‍ 15 ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *