May 20, 2024

ലോക പ്രമേഹ ദിനം; സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി

0
Img 20231114 201706

ബത്തേരി:ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും വയോജനങ്ങള്‍ക്കുള്ള മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ‘സൗഖ്യ- 23’ മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയസേനന്‍ മുഖ്യപ്രഭാഷണം നടത്തി. ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി സിന്ധു ദിനാചരണ സന്ദേശം നല്‍കി.

പ്രമേഹവും ഭക്ഷണ ക്രമീകരണവും എന്ന വിഷയത്തില്‍ എന്‍ സി ഡി ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ ക്ലാസെടുത്തു. സൂംബ ഇന്‍സ്ട്രക്റ്റേഴ്സ് നെറ്റ് വര്‍ക് പ്രതിനിധി അഖില്‍ സൂംബ നൃത്ത പരിശീലനം നല്‍കി. മെഗാ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാംപില്‍ ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഡെര്‍മറ്റോളജി, ഓഫ്താല്‍മോളജി, നെഫ്രോളജി, ഗൈനക്കോളജി, സര്‍ജറി, ഡെന്റല്‍, ഇ എന്‍ ടി,ന്യൂറോളജി, അസ്ഥിരോഗ വിഭാഗം തുടങ്ങിയവയിലായി അഞ്ഞൂറ് പേര്‍ക്ക് വിദഗ്ധ വൈദ്യപരിശോധനയും മരുന്നുകളും നല്‍കി.ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, ബത്തേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ , ജില്ലാ പെയിന്‍ ആന്റ് പാലിയേറ്റീവ് കോഡിനേറ്റര്‍ പി. സ്മിത തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *