September 9, 2024

അക്ഷയ ദിനാഘോഷം നടത്തി

0
Img 20231117 Wa0098

കൽപ്പറ്റ :അക്ഷയ പദ്ധതിയുടെ 21-ാം വാര്‍ഷികാഘോഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവന്‍ അക്ഷയ സംരംഭകര്‍ക്കും അനുമോദന പത്രം നല്‍കി. എ ഫോര്‍ ആധാര്‍ പദ്ധതി, പെന്‍ഷന്‍ മസ്റ്ററിംഗ്, എല്ലാവര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ എ.ബി.സി ഡി പദ്ധതി. ഡി.സി ലൈവ് പരാതി പരിഹാര അദാലത്ത് എന്നിവയുടെ നടത്തിപ്പില്‍ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ നിര്‍ണായകമായ സ്ഥാനമാണ് വഹിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് തദ്ദേശഭരണ വകുപ്പ് സേവനങ്ങള്‍ സംബന്ധിച്ച് പരിശീലനം നല്‍കി. ചടങ്ങില്‍ ഐ.ടി.മിഷന്‍ പ്രൊജക്ട് മാനേജര്‍ എസ്. നിവേദ്, അക്ഷയ കോര്‍ഡിനേറ്റര്‍ ജിന്‍സി ജോസഫ്, അക്ഷയ അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.ശ്രീലത, അക്ഷയ ഓഫീസുകളിലെ ജീവനക്കാര്‍ അക്ഷയ സംരഭകര്‍ എന്നിവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *