സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ് നേടിയ ജില്ലാ ടീമിന് സ്വീകരണം
കൽപ്പറ്റ : സംസ്ഥാന സൈക്കിൾ പോളോ ഓവറോൾ ചാമ്പ്യൻഷിപ് നേടിയ വയനാട് ജില്ലാ ടീമിന് ജില്ലാ സൈക്കിൾ പോളോ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ കല്ലാട്ട് ബ്രിട്ടീഷ് റിസോർട്ടിൽ വെച്ച് സ്വീകരണം നൽകി. കേരള സ്പോർട്സ് കൗൺസിൽ മെമ്പർ കെ റഫീഖ് ഉത്ഘാടനം നിർവഹിച്ചു.
സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ മുഖ്യഥിതി ആയിരുന്ന ചടങ്ങിൽ കോച്ചുമാരായ ദിയൂഫ്, ഷംലിന്, അലി എന്നിവരെ ആദരിച്ചു. സുധീഷ് സി പി, സാജിദ് എൻ സി, നവാസ് ടി, ജംഷീദ് തെക്കേടത്, സോളമൻ എന്നിവർ സംസാരിച്ചു.
Leave a Reply