കർഷകൻ്റെ ആത്മഹത്യ; കുടുംബത്തെ സർക്കാർഏറ്റെടുക്കണം

മാനന്തവാടി:കൃഷി നാശവും, ബാങ്കുകളുടെ ഭീഷണി മൂലവും ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബത്തെ സർക്കാർ ഏറ്റെക്കണമെന്നും, കട ബാധ്യതകൾ മുഴുവൻ എഴുതിത്തള്ളണമെന്നും കർഷക കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി വാർത്താ സമ്മേളത്തിൽ ആവശ്യപ്പെട്ടു.ബേങ്കുകളുടെനിരന്തരമായ ഭീഷണിയും, കൃഷി നാശവും,ഏക വരുമാന മാർഗ്ഗമായകറവപ്പശു അടുത്തിടയായി ചത്തുപോകുകയും ചെയ്തത് തോമസിനെ മാനസീകമായി തകർത്തുവെന്നും, കർഷക ആത്മഹത്യ നിർമ്മിക്കുന്ന ഫാക്ടറികളായി സർക്കാർ മാറിയെന്നും കർഷക കോൺഗ്രസ് കുറ്റപ്പെടുത്തി. കാർഷിക മേഖല പൂർണ്ണമായും തകർത്ത് ശവപറബിലൂടെ നടത്തുന്ന നവകേരളംഎന്ന പേരിൽ ധൂർത്തുമാമാങ്കം നടത്തുന്നത് സാംസ്കാരിക കേരളത്തിന് അഭമാനമാണെന്നും കർഷക കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ജനറൽ സെക്രട്ടറി പി.എം ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം പൗലോസ് മുടം തോട്ടിൽ , എടവക മണ്ഡലം പ്രസിഡന്റ് മൊയ്തു മുതുവേടൻ, റീന ജോർജ് , ജോൺസൻ ഇലവുങ്കൽ ., എന്നിവർ പങ്കെടുത്തു.



Leave a Reply