May 20, 2024

ജൈവ കാലിത്തീറ്റ – കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള നിരോധനം നീക്കണം:അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ

0
Img 20231128 185038

 

കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കുന്നതിനുള്ള അടിയന്തിര ഇടപെടല്‍ നടത്തണെമന്ന് ആവശ്യപ്പെട്ട് കൊണ്ട് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് നിവേദനം നല്‍കി.

വയനാട് ജില്ലയില്‍ കാര്‍ഷിക പ്രവൃത്തികള്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്ന ആളുകളാണ് കൂടുതലുള്ളത്. അതില്‍ ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്നും എത്തിക്കുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയാണ് ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ സാധാരണക്കാരായ ക്ഷീരകര്‍ഷകരേയും ക്ഷീരമേഖലയേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ആയതിനാല്‍ വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ കാലിത്തീറ്റയായി നല്‍കി വന്നിരുന്ന ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കുന്നതിനുള്ള അടിയന്തിര ഇടപെടല്‍ നടത്തി ക്ഷീരമേഖലയെ രക്ഷിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ മന്ത്രിയോട് ആവശ്യപ്പെട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *