May 20, 2024

ശുചിത്വ നഗരത്തിൽ സർവ്വജനയുടെ മണ്ണിൽ ഹരിത കർമ്മ സേനയുടെ ഗ്രീൻ പാർക്ക്”

0
Img 20231129 180138

ബത്തേരി : ശുചിത്വ നഗരം സുന്ദര ഗ്രാമം എന്ന ആശയത്തിന്റെ ചുവടുപിടിച്ച് വൃത്തിയുടെ നഗരമായ സുൽത്താൻബത്തേരിയുടെ മണ്ണിൽ ഹരിത കർമ്മ സേന. സീറോ വേസ്റ്റ് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഹരിത കർമ്മ സേന സംഘാടകർ കലാമേളയുടെ അംഗണത്തിൽ വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല. മാലിന്യ ശേഖരണത്തിനായി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മുളയിൽ തയ്യാറാക്കിയ കുട്ട കലാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ബത്തേരി നഗരസഭയുടെ 5 ഹരിത കർമ്മ സേന അംഗങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലത്തിൻറെ ഭാഗമായി മുഴുവൻ സമയവും കർമ്മനിരതരായിരിക്കും. ഒപ്പം തന്നെ 15 വിദ്യാർത്ഥി പ്രതിനിധികളും കൈകോർത്ത് പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും ഒപ്പം മറ്റെല്ലാവരിലും ശുചിത്വ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കലോത്സവ നഗരിയിൽ ഗ്രീൻ പാർക്ക് ഒരുങ്ങിയിരിക്കുന്നത്. ശുചിത്വ ബോധവൽക്കരണത്തോടെ ഒപ്പം തന്നെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ശുചിത്വത്തെക്കുറിച്ച് ഒരു മിനിറ്റ് സംസാരിക്കാനുള്ള അവസരവും ഒരുക്കുന്നു. ഒപ്പം തന്നെ ഉപയോഗിക്കാവുന്നതും പാടില്ലാത്തതുമായ ഡിസ്പോസിബിൾ പ്ലേറ്റുകളുടെ പ്രദർശനവും ഒരുക്കുന്നു. മാലിന്യ ശേഖരണത്തിനായി 55 പേർ അടങ്ങുന്ന ഹരിത കർമ്മ സേന പ്രതിനിധികളുടെ അക്ഷീണ പ്രവർത്തനം സദാസമയവും ലഭ്യമാണ്. മറ്റുള്ള ജില്ലകൾക്കും സ്കൂളുകൾക്കും നല്ലൊരു മാതൃക എന്ന നിലയിൽ ബത്തേരി നഗരസഭയുടെ ഹരിത കർമ്മ സേന തങ്ങളുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *