May 20, 2024

നീർച്ചാൽ പുനരുജ്ജീവനം ഉദ്ഘാടനം ചെയ്തു

0
Img 20231208 193543

 

വൈത്തിരി: നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കബനിക്കായ് വയനാട്, നീരുറവ് ക്യാമ്പയിനുകളുടെ ഭാഗമായി നടത്തുന്ന നീർച്ചാൽ പുനരുജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചേലോട് അമ്മറാ തോടിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി.സി. മജീദ് എന്നിവർ പദ്ധതി വിശദീകരണം നടത്തി.

 

ഹരിത കേരളം മിഷന്റെ കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ ചേലോട് അമ്മറാ തോടിനെയാണ് പുനരുജ്ജീവനത്തിനായി തിരഞ്ഞെടുത്തത്. വെള്ളപൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളാണ് തോട്ടിൽ നടത്തുക. വൈത്തിരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ.ഒ ദേവസി, കെ.കെ തോമസ്, ഒ.ജിനിഷ, വാർഡ് മെമ്പർമാരായ ജോഷി വർഗീസ്, മേരികുട്ടി മൈക്കിൽ, പഞ്ചായത്ത്‌ സെക്രട്ടറി കെ.എസ് സജീഷ്, എം.ജി എൻ ആർ ഇ ജി എസ് ഓവർസിയർ പ്രോമിസ് , ജി എൻ ആർ ഇ ജി എസ് എ ഇ നിഷാബ്, കൽപ്പറ്റ ബി പി ഒ ഹേമലത, നവകേരളം കർമ്മ പദ്ധതി ഇന്റേൺ വി.ആർ മഞ്ജു, തൊഴിലുറപ്പ് പ്രവർത്തകർ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *