May 19, 2024

പട്ടികവര്‍ഗ വിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും: അഡ്വ. പി. സതീദേവി

0
20231219 215146

കൽപ്പറ്റ :പട്ടികവര്‍ഗവിഭാഗത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുനെല്ലിയില്‍ നടക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കണം. അവിവാഹിതരായ അമ്മമാരുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള സൗജന്യ ഡി.എന്‍.എ പരിശോധന പോലെയുള്ള സൗകര്യങ്ങളുമായ് വനിതാ കമ്മിഷന്‍ മുന്നോട്ട് പോകുകയാണെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു. പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണം. യുവ തലമുറയക്ക് തൊഴില്‍ സാഹചര്യമൊരുക്കുന്നതില്‍ പട്ടിക വര്‍ഗ വകുപ്പും കുടുംബശ്രീയും സംയുക്തമായി പദ്ധതികള്‍ രൂപീകരിക്കണം. പ്രത്യേകിച്ച് വനിതകള്‍ക്കുളള സൗജന്യ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

 

യോഗത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍, വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി. സൗമിനി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി. ഇസ്മെയില്‍, ഭൂരേഖാ തഹസില്‍ദാര്‍ പി.യു. സിത്താര, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം. പ്രസാദ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മൃദുല, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു. പട്ടികവര്‍ഗ ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

 

ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്ന് (ബുധന്‍) നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ സി. ഇസ്മെയിലും ലഹരിയുടെ വിപത്ത് എന്ന വിഷയത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. വിജേഷും വിഷയാവതരണം നടത്തും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *