May 20, 2024

സമ്പൂർണ്ണ ശുചിത്വ ഭവനം ഹരിത ഭവനം പദ്ധതിയുമായി മാനന്തവാടി നഗരസഭ

0
Img 20231226 202701

മാനന്തവാടി : സമ്പൂർണ്ണ ശുചിത്വ ഭവനം ഹരിത ഭവനം പദ്ധതിയുമായി മാനന്തവാടി നഗരസഭ.നഗരസഭ പ്രദേശത്തെ വീടുകളിലെ ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുവാൻ സൗകര്യമൊരുക്കിയതായി നഗരസഭ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ശുചിത്വ ഭവനം പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്തെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റ്, ജീ ബിൻ, റിംഗ് കമ്പോസ്റ്റ് എന്നിവയും സർക്കാർ സ്ഥാപനങ്ങൾക്കായി കിച്ചൺേ വേസ്റ്റ് ഡൈജസ്റ്റർ പോട്ട് എന്നിവയാണ് വിതരണം ചെയ്യുന്ന പദ്ധതിക്കാണ് നഗരസഭ തുടക്കമിടുന്നത്. ജീ ബിൻ , റിംഗ് കമ്പോസ്റ്റ് എന്നിവ ഗുണഭോക്തൃ വിഹിതം ഈടാക്കാതെ സൗജന്യമായും ബയോഗ്യാസ് പ്ലാന്റിന് 2700/ രൂപ ഗുണഭോകതൃ വിഹിതം ഈടാക്കിയുമാണ് വിതരണം ചെയ്യുന്നത്. ജനുവരി 26 ന് 36 വാർഡുകളിലും വലിച്ചെറിയൽ മുക്തമായും 2024 മാർച്ച് 31 നകം മാലിന്യമുക്തമായും നഗരസഭയെ പ്രഖ്യാപിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ലേഖാ രാജീവൻ, വിപിൻ വേണുഗോപാൽ, ഫാത്തിമ ടീച്ചർ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ കൗൺസിലർമാരായ പി.വി.ജോർജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സജി മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *