May 19, 2024

സംസ്ഥാന ബഡ്ജറ്റ് സ്വകാര്യവത്ക്കരണത്തിൻ്റെ സൂചനകൾ നൽകുന്നത്: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20240205 182831

 

കൽപ്പറ്റ: ഇടതു സർക്കാരിൻ്റെ സ്വകാര്യവത്കരണത്തിലേക്കുള്ള നയം മാറ്റത്തിൻ്റെ വ്യക്തമായ സൂചനകൾ നൽകുന്നതും സിവിൽ സർവീസിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതുമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി. തോമസ് പറഞ്ഞു.

എല്ലാ മേഖലയിലും സ്വകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ ഇടതു നയം മാറുന്നതിൻ്റെ വ്യക്തമായ തെളിവാണ്. ഏഴു ഗഡു ക്ഷാമബത്ത കുടിശ്ശിക നിലനിൽക്കുമ്പോൾ കേവലം ഒരു ഗഡു മാത്രം പ്രഖ്യാപിച്ചും, പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധിച്ച് പുതിയ അഷ്യേർഡ് പെൻഷൻ പദ്ധതി എന്ന വാഗ്ദാനം ഉയർത്തിയും ജീവനക്കാരെ അക്ഷരാർത്ഥത്തിൽ വഞ്ചിച്ചിരിക്കുകയാണ്.

നാലു വർഷമായി മരവിപ്പിച്ച ലീവ് സറണ്ടർ പുനസ്ഥാപിക്കുന്നതിനോ, മെഡിസെപ്പിലെ സർക്കാർ വിഹിതം പ്രഖ്യാപിക്കുന്നതിനോ, ശമ്പള പരിഷ്ക്കരണ കുടിശ്ശിക പ്രഖാപിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേന്ദ്ര ബഡ്ജറ്റിൽ ഐ.ടി. പരിധി ഉയർത്താതെ കേന്ദ്ര സർക്കാരും ജീവനക്കാരോട് വഞ്ചനാപരമായ നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകൾ ജീവനക്കാരെ വഞ്ചിച്ചെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ പ്രതിഷേധ പ്രകടനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ടി.ഷാജി, എൻ.ജെ.ഷിബു, സി.കെ.ജിതേഷ്, എം.ജി. അനിൽകുമാർ, എം. നസീമ, പി.ജെ.ഷിജു, എം.വി. സതീഷ്, ഇ.വി. ജയൻ, എം എ.ബൈജു, സിനീഷ് ജോസഫ്, ബി. സുനിൽകുമാർ, പി. നാജിയ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മിഥുൻ മുരളി, ശിവൻ പുതുശ്ശേരി, പി.സി.എൽസി, രാഘവൻ, ഡെയ്സി പേരിയ, കെ.റഹ്മത്തുള്ള, ജോബ്സൺ ഫെലിക്സ് തുടങ്ങിയവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *