കൃഷിയിടം തീയിട്ട് നശി പ്പിച്ചതായി പരാതി
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടിൽ രണ്ട് ഏക്കറോളം തോട്ടത്തിലെ കൃഷികൾ കത്തി നശിച്ചു. പുൽപ്പള്ളിപിണക്കാട്ട് രാജേഷിന്റെ രണ്ട് ഏക്കറോളം സ്ഥലത്തെ കുരുമുളക്, റബർ കൃഷിയാണ് കത്തി നശിച്ചത്. ജലസേചനത്തിന് ഉപയോഗിക്കുന്ന പൈപ്പ് ലൈനുകളും വെള്ള ടാങ്കും കത്തിപ്പോയി. ഞായറാഴ്ച സന്ധ്യയോടെ തോട്ടത്തിൽ തീ ആളിപ്പട സമീപവാസികൾ കണ്ടു. തീ അണക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒരേക്കറോളം സ്ഥലത്ത് അഞ്ചുവർഷം പ്രായമുള്ള കുരുമുളകു ചെടികൾ പൂർണമായും നശിച്ചിട്ടുണ്ട് .12 വർഷം പ്രായമുള്ള റബർ മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. തീ ഇട്ടതാണെന്നാണ് സംശയം. പുൽപ്പള്ളി പോലീസിൽ പരാതി നൽകിയിട്ടുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply