വിമൻ ഇന്ത്യ മൂവ്മെന്റ് പകൽ നാളം സംഘടിപ്പിച്ചു
മാനന്തവാടി : സ്ത്രീധനം, ലഹരി വ്യാപനം,കുട്ടികൾക്കെതിരെയുള്ള അതിക്രമം,സാമൂഹിക തിന്മക്കെതിരെ സ്ത്രീ മുന്നേറ്റം എന്ന സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യാ മൂവ്മെൻ്റ് വയനാട് ജില്ലാ കമ്മറ്റി പകൽനാളം സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് മാനന്തവാടി ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രകടനവും ലഘുലേഖ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നുഫൈസ അഞ്ചുകുന്ന്, ജില്ലാ വൈസ് പ്രസിഡൻ്റ് മൈമൂന അഞ്ചാംമൈൽ, ജില്ലാ സെക്രട്ടറി മുബീന തപ്പുഴ നേതൃത്വം നൽകി. ജില്ലാട്രഷറർ സൽമ അഷ്‌റഫ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് ആയിഷ ലത്തീഫ് നന്ദിയും പറഞ്ഞു.
Leave a Reply