ധനസമാഹാരണം ഉദ്ഘാടനം നടത്തി
കല്‍പ്പറ്റ : ശ്രീ. മാരിയമ്മന്‍ ദേവി ക്ഷേത്ര ഉത്സവം 2024 ഏപ്രില്‍ മാസം 4മുതല്‍ 9 വരെയുള്ള തീയതികളില്‍ നടത്തുന്നതിന് ക്ഷേത്ര സമിതിയുടെയും ഭക്ത ജനങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ജനറല്‍ കണ്‍വീനര്‍ എം . മോഹനന് ആദ്യ സംഭാവന നല്‍കി കെ . ജെ . ജീവേന്ദ്രന്‍ പുലിയാര്‍മല ഉദ്ഘാടനം ചെയ്തു.ഉത്സവ നടത്തിപ്പിന് 201അംഗ സംഘടക സമിതി രൂപീകരിച്ചു.കെ. രാജന്‍, വി . കെ . ബിജു, ഗിരീഷ് കല്‍പ്പറ്റ, എ . സി . അശോകന്‍,, പി . സനില്‍കുമാര്‍,ടി . മോഹനന്‍, കെ . ഡി . രാജന്‍ നായര്‍, ആർ . മോഹന്‍കുമാര്‍, എം . കെ . ഗ്രിഷിത് അമ്പാടി, പി . കെ . സുരേഷ്‌കുമാര്‍, ദാസ്‌കല്‍പ്പറ്റ, ഷാജു ഗുരുശ്രി, ചന്ദ്രിക ഗോപാലകൃഷ്ണന്‍, പി . കെ . ചന്ദ്രന്‍ പണിക്കര്‍, എ . എസ്. ബാലമുരുകന്‍, എന്നിവര്‍ കണ്‍വീനര്‍ മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഉത്സവഘോഷകമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ആയി എം .മോഹനനെ തെരെഞ്ഞെടുത്തു. ഉത്സവഘോഷങ്ങളുടെ ഭാഗമായി കൊടിമരം ഘോഷയാത്ര, കരകം ഗോഷയാത്ര, നഗരപ്രദിക്ഷണ ഘോഷ യാത്ര, കനല്ലാട്ടം, ഗുരുസിയാട്ടം,പ്രസാദ ഊട്ടുവിവിധ കലാപരിപാടികള്‍ എന്നിവ നടത്താനും തീരുമാനിച്ചു.9നു നടത്തുന്ന കരകം ഒഴുക്കള്‍, വനപൂജ എന്നിവയോടെ ഉത്സവത്തിന് സമാപനം കുറിക്കും. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കെ. രാജന്‍ ആദ്യക്ഷത വഹിച്ചു. എം . മോഹനന്‍, വി . കെ . ബിജു, ഗിരീഷ് കല്‍പ്പറ്റ, എം . കെ . ഗ്രീഷ്യത്തു, കെ . കെ . എസ് . നായര്‍ എന്നിവര്‍ പ്രസംഗിച്ചു
Leave a Reply