May 19, 2024

വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: യൂണിയൻ പ്രസിഡൻ്റും ,എസ്.എഫ്. ഐ യൂണിറ്റ് സെക്രട്ടറിയും കീഴടങ്ങി.

0
Img 20240301 082244

 

കല്‍പറ്റ:പൂക്കോട് വെറ്ററിനറി കോളേജിൽ ക്രൂരമായ റാഗിങ്ങിനെ തുടർന്ന്രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധപ്പെട്ട കേസില്‍ പ്രതികളില്‍ രണ്ടുപേര്‍ കീഴടങ്ങി.

കോളേജ് യൂനിയന്‍ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ.അരുണ്‍, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്ന് അമല്‍ ഇഹ്‌സാന്‍ എന്നിവരാണ് വ്യാഴാഴ്ച രാത്രി വൈകി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.എന്‍.സജീവ് മുമ്പാകെ കീഴടങ്ങിയത്.

പ്രതികളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ക്രൂരമായ ആൾകൂട്ട പീഡനവും ,ഭക്ഷണം നൽകാതെയുള്ള മർദനവുമാണ് ക്യാമ്പസിൽ അരങ്ങേറിയത്. 12 പ്രതികളാണ് പോലിസ് പട്ടികയിലുള്ളത്. ഇപ്പോൾ ഒമ്പത് പേർ പിടിയിലായി.

അതേ സമയം ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *