May 20, 2024

ഇഴഞ്ഞുനീങ്ങുന്ന പുളിഞ്ഞാൽ റോഡ്; ശ്വാസം മുട്ടി ജനങ്ങൾ  

0
20240312 101227

 

വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പുളിഞ്ഞാൽ റോഡ്. വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് റീടെൻഡറായെന്ന പ്രചാരണം ഒരു ഭാഗം ഉയർത്തുമ്പോൾ അങ്ങനെയൊരു സംവിധാ നംതന്നെ പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷത്തിന് ലഭിച്ച മറുപടി. വിവാദം പൊടിപൊടിക്കുമ്പോൾ കനത്ത പൊടിയിൽ രോഗികളായി ജനം ദുരിതം പേറുകയാണ്.വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാൽ- മൊതക്കര തോട്ടോളിപ്പടി റോഡുപണിയാണ് മൂന്നു വർഷമായി ഇഴഞ്ഞുനീങ്ങുന്നത്. പ്രധാനമ ന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉ ൾപ്പെടുത്തി ഒമ്പതു കോടി രൂപ ചെലവിൽ 2021ൽ പ്രവൃത്തി തുടങ്ങിയ റോഡാണിത്. 10 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ പലഭാഗ ത്തും പൊടിയും ചളിയും കാരണം ജനം ദുരിത മനുഭവിക്കുകയാണ്. ചെറുമഴ പെയ്താൽ പോ ലും റോഡിലൂടെ കാൽനടയടക്കം കഴിയാത്ത അവസ്ഥയിലാണ്. ജലനിധി പദ്ധതിക്ക് റോഡ് കുഴിച്ചതോടെ ഇരട്ടി ദുരിതം പേറുകയാണ് ഗ്രാ 20.പൈപ്പിടാനായി റോഡിൻ്റെ പലഭാഗത്തായി വ്യാ പകമായി കുഴിച്ചതോടെ യാത്ര ദുഷ്കരമാണ്. ഒ ച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയ മായി നടക്കുന്ന പ്രവൃത്തിക്കെതിരെ മുമ്പ് വ്യാപ ക പരാതികൾ ഉയർന്നിരുന്നു. പ്രവൃത്തി തുട ങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഭാഗ ത്തുപോലും നിർമാണം പൂർത്തിയായിട്ടില്ല. ഒരു ഭാഗത്ത് ‘സോളിങ് നടത്തിയ റോഡുകൾ മണ്ണു മാന്തി ഉപയോഗിച്ച് കിടങ്ങുകൾ നിർമിച്ച് പൈ പ്പിടുന്നു. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ജൽജീവൻ മിഷൻ്റെ പണി നടക്കുന്നത്. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് പൊ ടിപടലങ്ങൾ കാരണം നടന്നുപോലും ഈ റോ ഡിലൂടെ പോകാൻ കഴിയില്ല. പ്രദേശത്തുള്ള വീ ടുകളൊക്കെ പൊടിപടലങ്ങൾകൊണ്ട് നിറ ഞ്ഞു. ഒരു വാഹനം ഉപയോഗിച്ച് റോഡ് നനച്ചാ ൽ തീരുന്ന പ്രശ്‌നമേയുള്ളു. പക്ഷേ, ജൽജീവൻ മിഷന്റെ ഭാഗത്തുനിന്ന് അതിനൊന്നും ഫണ്ടി ല്ലെന്ന മറുപടിയാണ് വരുന്നത്. എം.പിമാരുടെ യും സംസ്ഥാന ലെവൽ കമ്മിറ്റിയുടെയും ശിപാ ർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദി ക്കുന്ന റോഡിൻ്റെ നിർമാണ ചുമതല സംസ്ഥാ ന സർക്കാറിനാണ്.റോഡിന്റെ വിഷയം എം.പി കേന്ദ്രാവിഷ്കൃത പ ദ്ധതികളുടെ അവലോകന യോഗത്തിൽ ഉന്നയി ച്ചപ്പോൾ ജൽ ജീവൻ മിഷൻ്റെ പൈപ്പിടൽ കഴി ഞ്ഞാൽ റോഡുപണി തുടങ്ങുമെന്നാണ് നിർവ ഹണ ഉദ്യോഗസ്ഥൻ അറിയിച്ചതെന്ന് സമരസമിതി പറയുന്നു. പുതിയ സാഹചര്യത്തിൽ എം.എ ൽ.എ, കലക്ടർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, കരാറുകാരൻ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു പ്രശ്നപരിഹാരം കാണാൻ ശ്രമിക്കുന്ന തിന്നു പകരം പ്രശ്‌നം രാഷ്ട്രീയവത്കരിക്കാനാ ണ് മുന്നണികൾ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *